ആ സമ്മാന തുക വയനാടിനായി… സിഎംഡിആർഎഫിലേക്ക് സംഭാവന നല്‍കി കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡ് ജേതാവ് യാസിന്‍

YASIN

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡ് ജേതാവ് യാസിന്‍. സമ്മാനത്തുകയാണ് സിഎംഡിആർഎഫിലേക്ക് യാസിൻ നൽകിയത്. കുട്ടികളുടെ വിഭാഗത്തിലെ ഫീനിക്സ് പുരസ്‌കാരം ആണ് മാസ്റ്റർ യാസിൻ സ്വന്തമാക്കിയത്‌. യാസിന്റെ ഇച്ഛാശക്തിക്ക് മുന്നിൽ വിരലുകൾക്ക് സ്ഥാനമില്ല. വിരലുകൾ ഇല്ലാതെ ഒമ്പതാം വയസിൽ പഠിച്ചെടുത്ത കീബോർഡ് വിദ്യ യാസിനു നേടിക്കൊടുത്തത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്. അതും കണ്ണുകെട്ടി കീബോർഡിൽ ദേശീയഗാനം വായിച്ചതിന്.

ALSO READ: വയനാട് ഉരുൾപൊട്ടൽ; പുനരധിവാസ പദ്ധതികളുടെ ഏകോപനം തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് മന്ത്രി എം ബി രാജേഷ്

80 ശതമാനം ‘ചലനാവയവ വെല്ലുവിളി’ നേരിടുന്ന ഈ 12-കാരന് ഇന്ന് നൃത്തവും ചിത്രരചനയും കഥാരചനയും അന്യമല്ല. ആലപ്പു‍ഴ ജില്ലാ സ്കൂൾ കലോത്സവത്തിൽ നല്ല നടനായും അംഗീകാരം നേടി. പഠിക്കുന്നത് സാധാരണ സ്കൂളിൽ. ക്ലാസിലും ഒന്നാമൻ. ഞങ്ങൾ ചെല്ലുമ്പോൾക്കണ്ട യാസിന്റെ വീട് ഇതാണ്. പാതി ടിൻ ഷീറ്റിട്ട കൊച്ചു വീട്. പെരുമ‍ഴയിൽ വെള്ളംകെട്ടിയ മുറ്റം. കനത്ത മ‍ഴയ്ക്ക് അകത്തും വെള്ളം കയറുന്ന വീട്. ഈ വീട്ടിലിരുന്നാണ് യാസിൻ അത്ഭുതം സൃഷ്ടിക്കുന്നത്.

ALSO READ: വയനാട് ദുരന്തം; രേഖകൾ നഷ്ടപ്പെട്ട എല്ലാവർക്കും അതിവേഗം അവ ലഭ്യമാക്കും: മന്ത്രി കെ രാജൻ

അറിയാം യാസിനെ കുറിച്ച്

ഇടത്തെക്കൈ ഇല്ലേയില്ല. വലത്തേക്കൈ, മുട്ടിനു താ‍ഴെവരെമാത്രം. കാലുകൾരണ്ടും, ഒന്നിനും ക‍ഴിയാത്ത വിധം, തളർന്നവ. അങ്ങനെ ജനിച്ച ഒരു കുഞ്ഞ്. കുഞ്ഞായിരിക്കുമ്പോൾത്തന്നെ ടി വി പാട്ടുകൾ ശ്രദ്ധിക്കും.കൈപ്പത്തിയില്ലാത്ത വലത്തേക്കൈകൊണ്ടു താളംപിടിക്കും. താളത്തിനൊത്ത്, വിഷമിച്ചു വിഷമിച്ച്, ശരീരമനക്കും. വാപ്പിയും ഉമ്മിയും അതു പ്രോത്സാഹിപ്പിച്ചു. ഒന്നിനും ആവതില്ലാത്ത തങ്ങളുടെ പാവം കുഞ്ഞ് അങ്ങനെയെങ്കിലും സന്തോഷിക്കട്ടെ.എന്നു വച്ചിട്ട്.

അതായിരുന്നു തുടക്കം , 250 രൂപയുടെ ‘കളിപ്പാട്ട കീ ബോർഡി’ൽ വായിച്ചുതുടങ്ങി. പത്തു വിരലും ഉപയോഗിച്ചാലും കുട്ടിക്കാലത്തു വ‍ഴങ്ങാത്ത കീ ബോർഡ്വിരലുകളില്ലാത്ത യാസിൻ പഠിച്ചെടുത്തത് ഒമ്പതാം വയസ്സിൽ. ആ നേട്ടം, ഒരു ഗുരുവിന്റെയും സഹായമില്ലാതെ. പിന്നീടുണ്ടായത് മാസ്റ്റർ യാസിൻ എന്ന പ്രൊഫഷനൽ കീബോർഡ് വാദകൻ. പിന്നാലേ, കണ്ണു കെട്ടി കീബോർഡിൽ ദേശീയ ഗാനം ആലപിച്ചു.ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News