കൃഷ്ണനും കുടുംബവും ഇവിടെയുണ്ട്, വനപാലകരുടെ ആശ്വാസ കരങ്ങളില്‍…

ഉരുളിറങ്ങിയ രാത്രിയില്‍ ആദിവാസി സങ്കേതമായ ഏറാട്ടുകുണ്ടില്‍ നിന്നും കാട്ടില്‍ കയറി അവിടെ അകപ്പെട്ട കൃഷ്ണനും കുടുംബവും ഇപ്പോള്‍ അട്ടമലയിലെ പ്രീഫാബ് ക്യാമ്പില്‍ സുരക്ഷിതര്‍. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിലാണ് ഈ ആദിവാസി കുടുംബത്തെ വനപാലകര്‍ കണ്ടെത്തിയത്.

ALSO READ:വയനാടിന് കരുത്തായി പൊലീസ് അസോസിയേഷന്‍; എസ് എ പി ജില്ലാ കമ്മിറ്റി ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

കാട്ടിലെ പരിശോധനയ്ക്കിടയില്‍ കൃഷ്ണന്റെ ഭാര്യ ശാന്തയും നാലു വയസുള്ള കുട്ടിയുമാണ് ആദ്യം വനപാലകര്‍ക്ക് മുന്നിലെത്തിയത്. ഇവരില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് രണ്ട് കിലോമീറ്ററോളം അകലെ പാറയുടെ പൊത്തില്‍ നിന്നും കൃഷ്ണനെയും മറ്റ് രണ്ട് മക്കളെയും കണ്ടെത്തി. വസ്ത്രമില്ലാതെ, ഭക്ഷണം കഴിക്കാതെ അവശരായിരുന്നു കുടുംബം.

ALSO READ:ഉരുളൊഴുകിയ ഭൂമികളിൽ രക്ഷാദൂതരും വഴികാട്ടികളുമായി വനം വകുപ്പ്

വിശപ്പകറ്റാനുള്ള ഭക്ഷണം നല്‍കി ദുര്‍ഘടപാതകളിലൂടെ മലയിറക്കി ആദ്യം ശാന്തയ്ക്കരികിലും തുടര്‍ന്ന് അട്ടമലയിലെ പ്രീ ഫാബ് ക്യാമ്പിലും എത്തിച്ചു. ഇനി ഇവരെ തിരികെ സാമൂഹ്യജീവിതത്തിലെത്തിക്കണം. ആ ദൗത്യത്തിലാണ് വനം വകുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News