വയനാട്: വായ്പകൾക്ക് റിസർബാങ്ക് മാർഗനിർദേശങ്ങൾ അനുസരിച്ച് അതത് ബാങ്കുകൾ തീരുമാനമെടുക്കണം

വയനാട് പ്രകൃതി ദുരന്തം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ കാർഷിക- വിദ്യാഭ്യാസ ലോണുകളുടെ കാര്യത്തിൽ അതത് ബാങ്കുകൾക്ക് തീരുമാനം എടുക്കാമെന്ന് റിസർവ് ബാങ്ക്. ഈ ലോണുകൾ ഓരോന്നും പ്രത്യേകമായി പരിശോധിച്ച് കടം എഴുതി തള്ളുകയോ പുനർഘടന നടത്തുകയോ പുതിയ സാമ്പത്തിക സഹായം നൽകുകയോ ചെയ്യണം. ഈ കാര്യങ്ങളിൽ റിസർവ്വ് ബാങ്ക് നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസരണമായി ഉചിതമായ തീരുമാനം എടുക്കേണ്ടത് അതാത് ബാങ്കുകൾ തന്നെയാണ്. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസിനെ റിസർവ്വ് ബാങ്ക് അറിയിച്ചതാണ് ഇക്കാര്യം.

Also read:തെളിവുകളൊന്നും ലഭിച്ചില്ല, കൊലപാതകക്കേസിലുണ്ടായത് സിനിമയെ വെല്ലും ട്വിസ്റ്റ്; അന്വേഷണത്തിന് സഹായിച്ചത് ഈച്ച

അങ്ങനെ നടപടി എടുക്കാനുള്ള നിർദ്ദേശം റിസർവ്വ് ബാങ്ക്, നാഷണൽ ബാങ്ക്, ഷെഡ്യൂൾഡ് ബാങ്ക്, സഹകരണ ബാങ്കുകൾ എന്നിവയ്ക്ക് നൽകിയിട്ടുണ്ട്. വയനാട് ദുരന്തത്തെതുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരുടെ ബാങ്ക് ലോൺ എഴുതി തള്ളണമെന്ന് പ്രധാനമന്ത്രിക്ക് കേരള സർക്കാർ നൽകിയ അപേക്ഷ പരിശോധിച്ചതിനുശേഷം റിസർവ്വ് ബാങ്ക് ഈ തീരുമാനം എടുത്തത്. മുഖ്യമന്ത്രി ചെയർമാനായ സംസ്ഥാന ബാങ്ക് അഡ്വൈസറി കമ്മറ്റിക്കും ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ ബാങ്കുകൾക്ക് നൽകാമെന്നും റിസർവ്വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News