വയനാട് ദുരന്തം; രേഖകൾ നഷ്ടപ്പെട്ട എല്ലാവർക്കും അതിവേഗം അവ ലഭ്യമാക്കും: മന്ത്രി കെ രാജൻ

K RAJAN

വയനാട് ദുരന്തന്തിൽ ജീവൻ നഷ്‌ടമായ 30പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചുവെന്ന് മന്ത്രി കെ രാജൻ. സംസ്കാരം നടത്താൻ 50 സെൻ്റ് കൂടി സർക്കാർ ഏറ്റെടുക്കും . 64 സെൻ്റ് ഭൂമിയിൽ മുഴുവൻ മൃതദേഹങ്ങളും സംസ്കരിക്കുക സാധ്യമല്ല ഇന്ന് ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു. ഡോഗ് സ്‌കോഡിന്റെ സഹായത്തോടെ സൂചിപ്പാറ വെള്ളച്ചാട്ടത്തിൻ്റെ ഇരുവശങ്ങളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

താഴെയുള്ള വെള്ളച്ചാട്ടങ്ങളുടെ ഇരുകരകളിലും പരിശോധിക്കും. കടാവർ ഡോഗുകളെ കൂടുതൽ എത്തിക്കാൻ ശ്രമം നടത്തുന്നു. ഇതിനെ ഉപയോഗിച്ചുള്ള തിരച്ചിൽ പ്രയോജനം ചെയ്യുന്നു. രേഖകൾ നഷ്ടപ്പെട്ട എല്ലാവർക്കും അതിവേഗം രേഖകൾ ലഭ്യമാക്കും. ക്യാമ്പുകളിൽ നിന്നിറങ്ങും മുൻപ് ഒരുമിച്ച് അവർക്കു അവ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: അമീബിക് മസ്തിഷ്‌ക ജ്വരം; പായല്‍ പിടിച്ചതോ, മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലുകളെടുക്കണമെന്ന് ആരോഗ്യവകുപ്പ്

കെട്ടിടം സംബന്ധിച്ച വിവരശേഖരണത്തിനായി എൽ എസ് ടി ഡിയെ ഏൽപ്പിച്ചു. ഡിസാസ്റ്റർ വില്ലേജായി മേപ്പാടി മാറി. 10, 11,12 വാർഡുകളാണ് ഡിസാസ്റ്റർ വാർഡുകൾ. റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ധനകാര്യ സ്ഥാപനങ്ങൾ ദുരന്തമേഖലയിലെ ആളുകളെ വിളിച്ച് തുക ആവശ്യപ്പെടരുതെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ‘വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കും, പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും’: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News