വയനാട് ഉരുൾപൊട്ടൽ: ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് മന്ത്രി ജി ആർ അനിൽ

GR Anil_Wayanad

വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ബാധിച്ച ചൂരൽമലയും പരിസര പ്രദേശങ്ങളും ദുരിത ബാധിതരെ താമസിപ്പിച്ചിട്ടുള്ള ക്യാമ്പുകളും മന്ത്രി ജി. ആർ. അനിൽ സന്ദർശിച്ചു. വയനാട് ജില്ലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മേപ്പാടി മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉണ്ടായ ദുരന്ത സാഹചര്യത്തെ നേരിടാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യവകുപ്പ് നടപടി സ്വീകരിച്ചിട്ടുള്ളതായി ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഇന്ന് വയനാട്ടില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേർന്നു.

ദുരന്തമേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വയനാട് ജില്ലാ സപ്ലൈ ഓഫീസർ ജയദേവ് ടി. ജെ. യെ നോഡൽ ഓഫീസറായി പ്രവർത്തിക്കാന്‍ നിർദ്ദേശം നല്‍കി. വയനാട് ജില്ലാ കളക്ടറുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍‍ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി.

Also read:വയനാട് ദുരിതബാധിതർക്ക് 25 വീട് വെച്ച് നൽകുമെന്ന് ഡി വൈ എഫ് ഐ

റിലീഫ് ക്യാമ്പുകളിൽ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും, പെട്രോള്‍, ഡീസൽ പമ്പുകളിൽ ആവശ്യത്തിന് ഇന്ധന ലഭ്യത ഉറപ്പു വരുത്തുന്നതിനും ദുരന്ത മേഖലയിൽ മണ്ണെണ്ണയുടെ ലഭ്യത ഉറപ്പാക്കുന്നതിനും നിർദ്ദേശം നല്‍കി. മൊബൈൽ ടവറുകൾ, ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമുള്ള ഇന്ധനലഭ്യത ഉറപ്പുവരുത്താന്‍ ഓയിൽ കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കാന്‍ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനത്തിന് പിന്തുണ നല്കാൻ വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരും രംഗത്തുണ്ടാകുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ദുരന്തബാധിത മേഖലയിൽ പ്രവർത്തന യോഗ്യമല്ലാതായ എ ആർ ഡി 44,46 എന്നീ കടകൾ അടിയന്തിരമായി പുനഃസ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കാൻ നിർദ്ദേശം നല്‍കി.

Also read:തമിഴ്നാട് പ്രഖ്യാപിച്ച അഞ്ച് കോടി മുഖ്യമന്ത്രിക്ക് കൈമാറി

ഉരുൾപൊട്ടല്‍ സംഭവിച്ച മുണ്ടക്കൈ, ചൂരൽമല എന്നീപ്രദേശങ്ങള്‍ കൽപ്പറ്റ ഡിപ്പോയുടെ പരിധിയിൽ വരുന്നതാണ്. ദുരന്ത പ്രദേശത്ത് പ്രവർത്തിക്കുന്ന മേപ്പാടി, കൽപ്പറ്റ സൂപ്പർമാർക്കറ്റുകളിലും,കല്‍പ്പറ്റ ഡിപ്പോയുടെ കീഴിലുള്ള 13 ഔട്ട് ലെറ്റുകളിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സപ്ലൈകോ സി.എം.ഡിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജില്ലയിലെ 3 ഡിപ്പോകളില്‍ നിന്നായി ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കും. ഔട്ട് ലെറ്റുകളിലും ഡിപ്പോകളിലും ലഭ്യമായ അരി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കുവാന്‍ തീരുമാനിച്ചു. അവശ്യ സാധനങ്ങളായ അരി, പഞ്ചസാര, കടല, വെളിച്ചെണ്ണ, വന്‍പയർ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News