വയനാട് ദുരന്തം; കേന്ദ്ര സംഘവുമായി മന്ത്രി മുഹമ്മദ് റിയാസ് ചർച്ച നടത്തി

വയനാട് ദുരന്തം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘവുമായി മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ചർച്ച നടന്നു. വയനാട് ദുരന്തത്തെ പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച കേന്ദ്ര സംഘവുമായാണ് മന്ത്രി ചർച്ച നടത്തിയത്. 10 മണിക്ക് കലക്ടറേറ്റിൽ കേന്ദ്ര സംഘം മന്ത്രി മുഹമ്മദ് റിയാസ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. ഹെലികോപ്റ്റർ മാർഗമാണ് സംഘം വായനാട്ടിലെത്തിയത്.

Also read:‘മോഹൻലാൽ വായനാട്ടിലെത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ല; ‘അമ്മ മെഗാഷോയുടെ വരുമാനത്തിന്റെ ഒരു വിഹിതം ദുരിതബാധിതർക്ക്’: നടൻ സിദ്ദിഖ്

അതേസമയം, വയനാട് ഉരുൾപൊട്ടലിൽപെട്ട നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കാന്തൻപാറയും സൂചിപ്പാറയും ചേരുന്ന ആനക്കാപ്പ് എന്ന സ്ഥലത്തു നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു ശരീരാവശിഷ്ടവും കണ്ടെത്തി. ഉരുൾപൊട്ടൽ ഉണ്ടായി പതിനൊന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോ​ഗമിക്കുന്നു.

Also read:ട്രെയിനിന്റെ ഡോര്‍ തട്ടി പുറത്തേക്ക് വീണ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; അപകടം മാതാപിതാക്കളോടൊപ്പം സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍

പൂർണമായും വനമേഖലയാണ് ഈ പ്രദേശം. ചെങ്കുത്തായ പാറകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഇവിടെ തിരച്ചിൽ ഏറെ ദുഷ്കരമാണ്. ശക്തമായ കുത്തൊഴുക്കും മഴയും കാരണം പുഴമുറിച്ച് കടന്ന ഈ പ്രദേശങ്ങളിൽ കാര്യമായ തിരച്ചിൽ നടത്താൻ‌ നേരത്തെ കഴിഞ്ഞിരുന്നില്ല. വനംവകുപ്പ്, പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ് ഉദ്യോ​ഗസ്ഥരും സന്നദ്ധപ്രവർത്തകരുമാണ് മേഖലയിൽ തിരച്ചിൽ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News