‘വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കും, പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും’: മന്ത്രി വി ശിവൻകുട്ടി

വയനാട് ദുരന്തത്തിൽ കാണാതാവുകയോ മരണപ്പെടുകയോ ചെയ്ത കുട്ടികളുടെ എണ്ണം 53 ആണ്. 18 പേർ മരണമടഞ്ഞു. 35 പേരെ കാണാനില്ല. ജിവിഎച്ച്എസ്എസ് വെള്ളാർമല, ജി എൽ പി എസ് മുണ്ടക്കൈ എന്നീ സ്കൂളുകൾക്കാണ് വലിയ നാശമുണ്ടായിരിക്കുന്നത്. ഈ സ്കൂളുകളെ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കുക എന്നതാണ് അടിയന്തര ലക്ഷ്യം. വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും. സ്കൂൾ നിർമ്മാണത്തിനായി വിവിധ വ്യക്തികളെ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ടെങ്കിൽ അവരെയും ഉൾക്കൊള്ളും. മുണ്ടക്കൈ സ്കൂളുമായി ബന്ധപ്പെട്ട് മോഹൻലാലിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം മുൻനിർത്തി വരുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: വയനാട് ദുരന്തം; നഷ്ടമായ രേഖകള്‍ ലഭ്യമാക്കും, താൽക്കാലിക പുനരധിവാസത്തിന് നടപടി: മന്ത്രി എം ബി രാജേഷ്

നാളെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഞാൻ വയനാട്ടിൽ എത്തുകയാണ്. വയനാട് കളക്ടറേറ്റിൽ ദുരന്തമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഉന്നത തലയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് എത്രയും പെട്ടെന്ന് വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. അക്കാര്യത്തിൽ സംസ്ഥാന സ്ട്രീം എന്നോ സിബിഎസ്ഇ എന്നോ വ്യത്യാസമുണ്ടാകില്ല. എല്ലാവരും നമ്മുടെ കുട്ടികളാണ്. ദുരന്തം വിദ്യാഭ്യാസ മേഖലയെ എങ്ങനെ ബാധിച്ചു എന്നെ സംബന്ധിച്ച സമഗ്ര റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. വയനാട് ഡി ഡിയുടെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നാളെ ചേരുന്ന യോഗത്തിൽ റിപ്പോർട്ടിനെ മുൻനിർത്തി കർമ്മ പരിപാടി തയ്യാറാക്കി ദുരന്തബാധിത മേഖലയിൽ എത്രയും പെട്ടെന്ന് വിദ്യാഭ്യാസ കാര്യങ്ങൾ സാധാരണഗതിയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: സങ്കടക്കടൽ… തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുത്തുമലയിൽ സംസ്ക്കരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News