ദുരിത ബാധിതർക്ക് കാഴ്ച ഉറപ്പാക്കി കണ്ണട നൽകുമെന്ന് മന്ത്രി വീണാ ജോർജ്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാവർക്കും കണ്ണടകൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. കണ്ണടകൾ ഉണ്ടായിരുന്നവരുടെയും അല്ലാത്തവരുടെയും നേത്രാരോഗ്യം പരിശോധിച്ച് കണ്ണടകൾ നൽകുന്നതിന് ആരോഗ്യവകുപ്പ് പ്രവർത്തനം ആരംഭിച്ചു. ഇതുവരെ 360 പേരെ പരിശോധിച്ചവെന്നും മന്ത്രി വ്യക്തമമാക്കി. 171 പേര്‍ക്ക് കണ്ണടകള് വേണമെന്ന് കണ്ടെത്തി. അതില് 34 പേര്ക്ക് കണ്ണട നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ മുഴുവന് പേര്ക്കും ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
ALSO READ: വയനാടിനായി… ശമ്പളത്തിന് പുറമെ രണ്ടുലക്ഷം കൂടി സിഎംഡിആർഎഫിലേക്ക് നൽകി മന്ത്രി ആർ ബിന്ദു
മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം,
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാവർക്കും കണ്ണടകൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. കണ്ണടകൾ ഉണ്ടായിരുന്നവരുടെയും അല്ലാത്തവരുടെയും നേത്രാരോഗ്യം പരിശോധിച്ച് കണ്ണടകൾ നൽകുന്നതിന് ആരോഗ്യവകുപ്പ് പ്രവർത്തനം ആരംഭിച്ചു. ഇതുവരെ 360 പേരെ പരിശോധിച്ചു. 171 പേര്ക്ക് കണ്ണടകള് വേണമെന്ന് കണ്ടെത്തി. അതില് 34 പേര്ക്ക് കണ്ണട നല്കിയിട്ടുണ്ട്. ആവശ്യമായ മുഴുവന് പേര്ക്കും ചികിത്സ ഉറപ്പാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here