റീബിൽഡിങ് വയനാട്: കൈത്താങ്ങുമായി മുംബൈയിലെ മലയാളി കുടുംബം

rebuilding wayanad

വയനാടിനെ വീണ്ടെടുക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി മുംബൈയിലെ മലയാളി വ്യവസായി വി.കെ മുരളീധരനും കുടുംബവും. റീബിൽഡിങ് വയനാട്: കൈത്താങ്ങുമായി മുംബൈയിലെ മലയാളി കുടുംബം.

ALSO READ: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും

മുരളീധരൻ, ഭാര്യ ഇന്ദു, മകൻ മിഥുൻ എന്നിവർ ചേർന്ന്മന്ത്രി വിഎൻ വാസവനാണ് ചെക്ക് കൈമാറിയത്. ഒരു മാസത്തെ സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളത്തിനും സ്ഥാപക നടത്തിപ്പിനും ചെലവായ 18, 25, 000 രൂപ വി.കെ മുരളീധരൻ സ്വമേധയാ വഹിക്കുകയായിരുന്നു. കൂടാതെയാണ് സ്ഥാപനത്തിലെ ഒരു മാസത്തെ മുഴുവൻ വരുമാനവും സംഭാവന നൽകിയത്.

ALSO READ: ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം; പീഡനാരോപണം വ്യാജം’: ജയസൂര്യ

വയനാടിനെ വീണ്ടെടുക്കാൻ സർക്കാരിന് കൈത്താങ്ങേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് മുരളീധരൻ പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ വളരുവാൻ പുതിയ തലമുറയ്ക്ക് പ്രചോദനമാകാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News