വയനാടിനെ ചേർത്തുപിടിച്ച്: ഓണക്കോടി പദ്ധതിയുമായി പാലക്കാട്ടെ അഭിഭാഷകർ

wayanad landslide

വയനാടിനായ് ഒരു ഓണക്കോടി പദ്ധതിയുമായി പാലക്കാട്ടെ അഭിഭാഷകർ. പാലക്കാട് കോടതി പരിസരത്താണ് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ ഓണക്കോടി വിൽപ്പന ആരംഭിച്ചത്.  കൈത്തറി ഉൽപ്പന്നങ്ങൾ വിറ്റുകിട്ടുന്ന മുഴുവൻ തുകയും വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

ALSO READ: പാപ്പനംകോട് തീപിടുത്തത്തിൽ രണ്ട് പേർ മരിച്ച സംഭവം: കൊലപാതകമെന്ന് പൊലീസ്

ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി 53 ലക്ഷം രൂപ വയനാടിനായി സഹായ നൽകിയിട്ടുണ്ടെന്നും കേരളത്തിലെ കോടതികളിൽ ആദ്യമായാണ് ഇത്തരത്തിൽ ഓണക്കോടി വിൽപ്പന നടത്തുന്നതെന്നും അഭിഭാഷകർ പറഞ്ഞു.

ALSO READ: ഇടുക്കി ചൊക്രമുടി ഭൂമി കൈയ്യേറ്റം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി കെ രാജന്‍

പാലക്കാട് ജില്ലയിലെ നെയ്ത്തുഗ്രാമങ്ങളിലെ കൈത്തറി ഉൽപ്പന്നങ്ങളാണ് അഭിഭാഷകർ വിൽപ്പനക്കായി എത്തിച്ചത്, ഈ മാസം 11 വരെ വയനാടിന് വേണ്ടി വിൽപ്പന നടത്തുന്നത്. ഉൽപ്പന്നങ്ങൾ വിറ്റു കിട്ടുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.

ALSO READ: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ് നൽകും ; തീരുമാനം ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ

വയനാട്ടിലെ ദുരിത ബാധിതരെ കേരളം ഒന്നാകെ നെഞ്ചോട് ചേർത്തിരിക്കുകയാണ്. ഉരുളെടുത്തതിൻ്റെ ആഘാതം മലയാളികളുടെ മനസിൽ നിന്ന് ഇതുവരെ മാറിയിട്ടില്ല. എന്നാൽ അതീജീവനത്തിൻ്റെ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിൻ്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News