‘ദുരന്തം ബാധിച്ച 794 കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം തൊഴില്‍ നല്‍കും’: മന്ത്രി കെ രാജൻ

K RAJAN

ദുരന്തബാധിത മേഖലയിൽ 794 കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും വരുമാനം ഉറപ്പുവരുത്താൻ സർക്കാർ ശ്രമിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ.മേപ്പാടിയിൽ സംഘടിപ്പിച്ച തൊഴിൽ മേള വിവിധ ഘട്ടങ്ങളായി തുടരും.വിവിധ സ്ഥാപനങ്ങൾ നിയമനങ്ങൾ നൽകിത്തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

ALSO READ: നേപ്പാളില്‍ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു

പുനരധിവാസ നടപടികൾ പുരോഗമിക്കേ ഉപജീവന മാർഗ്ഗങ്ങൾ കൂടി ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളും ദുരിത ബാധിതർക്കായി നടപ്പിലാക്കുകയാണ്‌ സർക്കാർ. ആദ്യ ഘട്ട തൊഴിൽ മേള ഇതിന്റെ ഭാഗമാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.ചൂരൽ മലയും മുണ്ടക്കൈയും സന്ദർശിച്ചതിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

17 കമ്പനികൾ ആദ്യഘട്ടത്തിൽ തൊഴിൽ നൽകാൻ തയ്യാറായി മേളയിൽ പങ്കെടുത്തു.54 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്‌.വിവിധ സ്ഥാപനങ്ങൾ വഴി കൂടുതൽ പേർക്ക്‌ തൊഴിലവരങ്ങൾ ലഭ്യമാക്കാനാണ്‌ ശ്രമം. കുടുംബത്തിൽ ഒരാൾക്ക്‌ എങ്കിലും സ്ഥിര വരുമാനം ഉറപ്പുവരുത്തണം. കേവല പുനരധിവാസമല്ല മാതൃകപരമായ പദ്ധതിക്കാണ്‌ സർക്കാർ ശ്രമം.കേന്ദ്രവുമായി തർക്കത്തിനില്ലെന്നും എല്ലാ സഹായങ്ങളും ദുരന്തബാധിത മേഖലയുടെ ആശ്വാസത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News