കാണാതായവര്‍ക്കുള്ള തിരച്ചില്‍; മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയില്ല

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലില്‍ വെളളിയാഴ്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായില്ല. വയനാട് ജില്ലയിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, പാലത്തിന് താഴെ ഭാഗം എന്നിവടങ്ങളിലും സൂചിപ്പാറ കാന്തന്‍പാറ തുടങ്ങിയ പ്രദേശങ്ങളിലും നിലമ്പൂര്‍ മേഖലകളിലും തിരച്ചില്‍ നടന്നിരുന്നു.

ALSO READ:വയനാട് ദുരന്തം; കേരളത്തിന് 10 കോടി കൈമാറി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍

ജനകീയ തിരച്ചിലിന്റെ ഭാഗമായും ഒട്ടേറെ പേര്‍ പ്രദേശത്ത് എത്തിയിരുന്നു. സേനാവിഭാഗങ്ങള്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും തിരച്ചിലിന്റെ ഭാഗമായി. വനത്തിനുള്ളിലൂടെയുള്ള തിരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല. ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിന്നു നിലമ്പൂര്‍ മേഖലയില്‍ തെരച്ചില്‍ നടന്നത്.

ALSO READ:ഉരുള്‍പൊട്ടല്‍ ദുരന്തം; കുട്ടികളുടെ പരിരക്ഷകള്‍ ഉറപ്പാക്കണം: ബാലാവകാശ കമ്മീഷന്‍

ഉള്‍വനത്തിലെ പാറയുടെ അരികുകള്‍ ചേര്‍ന്നും പരിശോധന നടത്തി. മുണ്ടേരി ഫാം പരപ്പന്‍പാറ, പനങ്കയം പൂക്കോട്ടുമണ്ണ, പൂക്കോട്ടുമണ്ണ ചാലിയാര്‍ മുക്ക്, ഇരുട്ടുകുത്തി കുമ്പളപ്പാറ, കുമ്പളപ്പാറ പരപ്പന്‍പാറ തുടങ്ങി അഞ്ച് സെക്ടറുകളാക്കിയാണ് ഇവിടെ തിരച്ചില്‍ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News