മുണ്ടക്കൈ ഉരുൾപൊട്ടൽ; കാണാതായവർക്കായുള്ള തിരച്ചിൽ സൂചിപ്പാറ മേഖലയിൽ തുടരുന്നു

wayanad lanslide

മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ സൂചിപ്പാറ മേഖലയിൽ ഇന്നും തുടർന്നു.
വെള്ളമിറങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ചാണ്‌ വിദഗ്ദ സംഘം പരിശോധന തുടരുക. കഴിഞ്ഞ ദിവസം മൃതദേഹ ഭാഗങ്ങൾ ലഭിച്ച സ്ഥലങ്ങളിൽ കൂടുതൽ സംഘങ്ങളെത്തിയാണ് പരിശോധന നടത്തിയത്.

ALSO READ: യുവ നടിയുടെ പരാതിയിൽ സിദ്ദിഖിനെതിരെ കേസെടുത്തു

ഓഗസ്റ്റ് 25 ന് നടത്തിയ പ്രത്യേക തിരച്ചിലിൽ കണ്ടെത്തിയ ആറ് ശരീരഭാഗങ്ങളിൽ അഞ്ച് എണ്ണം മനുഷ്യരുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇത് വരെ കണ്ടെത്തിയത് 231 മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളുമാണ്. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.

ALSO READ: കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകത്തിനെതിരായ പ്രതിഷേധത്തില്‍ വ്യാപക അക്രമം അഴിച്ചുവിട്ട് ബിജെപി

55 മൃതദേഹങ്ങളും 203 ശരീരഭാഗങ്ങളും സർക്കാർ മാർഗ്ഗ നിർദേശ പ്രകാരം എച്ച്. എം.എൽ പ്ലാൻ്റേഷനിലെ പുത്തുമല പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഡി. എൻ. എ പരിശോധനയിലൂടെ 30 പേരെ ക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്‌.

ഇക്കഴിഞ്ഞ ജൂലൈ 30ന് പുലർച്ചെയാണ് വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ വൻ ഉരുൾപൊട്ടലുണ്ടായത്. കേരളത്തെയാകെ നടുക്കിയ ദുരന്തത്തിൽ മുന്നൂറിൽ ഏറെ പേർ മരണപ്പെട്ടതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News