വയനാട് ഉരുൾപൊട്ടൽ; ദുരിതമനുഭവിക്കുന്ന രണ്ട് കുടുംബങ്ങൾക്ക് സ്ഥലം വിട്ടുനൽകി സുൽത്താൻ ബത്തേരി സ്വദേശി, പ്രമാണങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന രണ്ട് കുടുംബങ്ങൾക്ക് സ്ഥലം വിട്ടു നൽകി സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് അബ്ദുൽ റഹ്മാൻ. സ്ഥലം കൈമാറ്റുന്നതിനുള്ള സന്നദ്ധത അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. പ്രവാസി വ്യവസായിയായ അബ്ദുറഹ്മാന് വേണ്ടി മരുമകൾ ഹെയ്ദി സ്ഥലത്തിന്റെ പ്രമാണങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി.

ALSO READ: ആ സമ്മാന തുക വയനാടിനായി… സിഎംഡിആർഎഫിലേക്ക് സംഭാവന നല്‍കി കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡ് ജേതാവ് യാസിന്‍

തന്റെ പേരിൽ പലക്കാട് ജില്ലയിലെ തേങ്കുറുശ്ശിയിലുള്ള 11 സെന്റ് സ്ഥലം ദുരിത ബാധിതർക്കായി വിട്ടു നൽകുന്നതായാണ് അദ്ദേഹം അറിയിച്ചത്. 5.5 സെന്റ് വീതം രണ്ട് കുടുംബങ്ങൾക്ക് നൽകാനോ അവിടെ വീട് നിർമ്മിക്കാൻ ആരും തയ്യാറാകുന്നില്ലെങ്കിൽ സ്ഥലം വിൽപന നടത്തി തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കാനോ ഉള്ള സമ്മതപത്രവും മുഖ്യമന്ത്രിക്ക് നൽകി.

ALSO READ: വയനാട് ഉരുൾപൊട്ടൽ; പുനരധിവാസ പദ്ധതികളുടെ ഏകോപനം തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News