മുണ്ടക്കൈ ഉരുൾപൊട്ടൽ ; സർക്കാർ നിയോഗിച്ച വിദഗ്ധസംഘം നാളെ അന്തിമ റിപ്പോർട്ട് നൽകും

മുണ്ടക്കൈ ഉരുൾപൊട്ടൽ സംബന്ധിച്ച്‌ പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്‌ധസംഘം നാളെ അന്തിമ റിപ്പോർട്ട്‌ നൽകും. ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലാണ്‌ പഠനം നടന്നത്‌.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കാണ്‌ ആദ്യം ‌ റിപ്പോർട്ട്‌ നൽകുക. മൂന്ന് തവണ സ്ഥലങ്ങൾ സന്ദർശിച്ചും സാങ്കേതിക പഠനങ്ങൾ പൂർത്തിയാക്കിയുമാണ്‌ വിദഗ്ധസംഘം റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. വിവിധ മേഖലകളിലെ ആറുപേരാണ്‌ ഡോ.ജോൺ മത്തായിക്കൊപ്പം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചുമതലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്‌.

ALSO READ : ഷിരൂർ ദൗത്യം; ഇന്ന് നടത്തിയ തെരച്ചിലിലും അർജുൻ്റെയോ ട്രക്കിൻ്റെയോ സൂചനകളൊന്നും ലഭിച്ചില്ല

നാഷണൽ സെന്റർ ഫോർ എർത്ത്‌ സയൻസ്‌ സ്‌റ്റഡീസിലെ മുൻ ശാസ്‌ത്രജ്ഞനാണ്‌ ഡോ. ജോൺ മത്തായി.പാറയും മണ്ണും മണലുമെല്ലാം ഉൾപ്പെടെ 25 ലക്ഷം മീറ്റർക്യൂബ്‌ വസ്‌തുക്കൾ ചൂരൽമലയിലേക്ക്‌ ഒഴുകിയെത്തിയെന്നാണ്‌ കണ്ടെത്തൽ. അതിശക്ത മഴയിൽ പാളികളായ പാറയും മണ്ണും നിരങ്ങി ഇറങ്ങിയതാണ്‌ ഉരുൾപൊട്ടലിന്റെ കാരണമായി റിപ്പോർട്ടിലുള്ളത്‌. രണ്ടോ മൂന്നോ ഇടങ്ങളിൽ അണക്കെട്ട്‌ പോലെ രൂപപ്പെടുകയും തുടർന്ന് അത്‌ പൊട്ടിയതും‌ ദുരന്തത്തിന്റെ ആഘാതം വർദ്ധ്ധിപ്പിച്ചു. ഇത്‌ സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടുകൾ സർക്കാരിന്‌ നേരത്തെ സമർപ്പിച്ചിരുന്നു.ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലങ്ങളും പരിശോധിച്ച്‌ സംഘം റിപ്പോർട്ട്‌ നൽകി.ഉരുൾപ്പൊട്ടൽ മേഖലയിലെ ഭാവി പ്രവർത്തനങ്ങൾ ഈ റിപ്പോർട്ടിനെ കൂടി ആശ്രയിച്ചായിരിക്കുമെന്നതിനാൽ നിർദ്ദേശങ്ങളും കണ്ടെത്തലുകളും പ്രധാനപ്പെട്ടതാണ്‌.

ALSO READ : സിദ്ധീഖിനെതിരെ രൂക്ഷ വിമർശനം നടത്തി ഹൈക്കോടതി; നടനെതിരായ പരാതി ഗൗരവതരം, കസ്റ്റഡിയിലെടുക്കേണ്ടത് അനിവാര്യം

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തിൽവരെ സംഘം പരിശോധന നടത്തിയിരുന്നു. ചൂരൽമല മുതൽ സൂചിപ്പാറവരെയുള്ള ഭാഗങ്ങളിൽ സുരക്ഷിതവും അല്ലാത്തതുമായ പ്രദേശങ്ങളും നിർണയിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽ സംബന്ധിച്ച ഉപദേശകസമിതിയും ദുരന്തമേഖലയിൽ പരിശോധന നടത്തിയിട്ടുണ്ട്‌. വിദഗ്‌ധ സമിതി നൽകുന്ന അന്തിമ റിപ്പോർട്ട്‌ ഉപദേശക സമിതി കൂടി പരിശോധിക്കും.ഇവരുടെ മറ്റ്‌ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തിയായിരിംകും സർക്കാരിന്‌ നൽകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News