‘വയനാട് ഉരുൾപൊട്ടൽ; പ്രദേശത്തെ വായ്പകൾ എഴുതിത്തള്ളുക എന്നതാണ് പരിഹാരം’: മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടൽ ബാധിച്ച പ്രദേശത്തെ വായ്പകൾ എഴുതിത്തള്ളുക എന്നതാണ് പരിഹാരം എന്ന് മുഖ്യമത്രി പിണറായി വിജയൻ. അവധി നീട്ടി കൊടുക്കൽ, പലിശ ഇളവ് ഒന്നും ദുരിതബാധിതർക്ക് മതിയായ പരിഹാരമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓൺലൈനായി ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി , ചീഫ് സെക്രട്ടറി എന്നിവർ പങ്കെടുത്തു. ബാങ്കുകൾ എഴുതിത്തള്ളുന്ന തുക സർക്കാർ നൽകണമെന്നാണ് പതിവ്, എന്നാൽ ആ നടപടിയും എസ് എൽ ബി സി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also read:സ്വകാര്യ ഭാഗങ്ങളിലുള്‍പ്പടെയുള്ള 14 മുറിവുകളും മരിക്കുന്നതിന് മുന്‍പ് ശരീരത്തിലുണ്ടായത്; ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

മാതൃകാപരമായ നിലപാട് ഇതിൽ സംസ്ഥാന സഹകരണ ബാങ്ക് എടുത്തിട്ടുണ്ട്. വായ്പകൾ എഴുതി തള്ളാൻ അവർ തീരുമാനിച്ചു. ഗ്രാമീൺ ബാങ്ക് ദുരിതബാധിതരിൽ നിന്ന് ഈടാക്കിയ തുകയെ സംബന്ധിച്ച് ഒന്നും പറയാനില്ല. ഇങ്ങനെയൊരു ഘട്ടത്തിൽ യാന്ത്രികമായി മാറാൻ പാടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെല്ലാം തലങ്ങളിലാണ് അനുമതി വാങ്ങേണ്ടത് ആ അനുമതി വാങ്ങിക്കൊണ്ട് ഈ പ്രദേശത്തെ കടം പൂർണ്ണമായും ഓരോ ബാങ്കും എഴുതിത്തള്ളുന്ന നിലപാട് സ്വീകരിക്കണം എന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News