ചൂരല്‍മല ഉരുള്‍പൊട്ടല്‍; 12 മരണം സ്ഥിരീകരിച്ചു

വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 12 മരണം സ്ഥിരീകരിച്ചു. മുണ്ടക്കൈ. ചൂരല്‍മല,അട്ടമല എന്നിവടങ്ങളിലാണ് വന്‍ദുരന്തമുണ്ടായത്. ചാലിയാറില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. അഞ്ച് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

ALSO READ: വയനാട് ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു

പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും എയര്‍ ഫോഴ്‌സ് എത്തി ഫോട്ടോകള്‍ എടുത്തു തുടങ്ങിയെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. 4 എന്‍.ഡി.ആര്‍.എഫ് സംഘങ്ങള്‍ ഉച്ചയോടെ എത്തും.

ALSO READ: വയനാട് ഉരുള്‍പൊട്ടല്‍; പുഴ ഗതിമാറി ഒഴുകുന്നു, അഞ്ച് മന്ത്രിമാര്‍ സംഭവസ്ഥലത്തേക്ക്

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഉത്തരമേഖല ഐജിയും കണ്ണൂര്‍ ഡിഐജിയും അല്പസമയത്തിനുള്ളില്‍ വയനാട് എത്തും.പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

കേരള ആംഡ് പൊലീസ് നാല്, അഞ്ച് ബറ്റാലിയനുകള്‍, മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് എന്നിവിടങ്ങളില്‍ നിന്ന്  ഉദ്യോഗസ്ഥര്‍ വയനാട്ടേയ്ക്ക് തിരിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്.

മലപ്പുറം ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News