വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം പുറം ലോകത്തെ അറിയിച്ചത് തീതു ജോജോ ആയിരുന്നു. “ഞങ്ങള്‍ അപകടത്തിലാണ്, ഇവിടെ ചുരല്‍മലയില്‍, ഉരുള്‍ പൊട്ടിയിട്ടുണ്ട്, വെള്ളം പൊങ്ങി വരികയാണ്, ആരെങ്കിലും ഒന്ന് രക്ഷിക്കോ” എന്ന നീതു ജോജോയുടെ ഇടറിയ ഫോണ്‍ വിളിയിലൂടെയാണ് ഭീകരമായ ഈ ദുരന്തം പുറം ലോകം അറിഞ്ഞത്.
ഒന്നാമത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ സുരക്ഷിത ഇടമെന്ന് കരുതി കുറേ കുടുംബങ്ങള്‍ ഓടി യെത്തിയത് നീതുവിന്റെ വീട്ടിലായിരുന്നു. ആ സമയത്ത് അറിയുന്നവരെയൊക്കെ നീതു വിളിച്ചറിയിച്ചതനുസരിച്ചാണ് ഫയര്‍ സര്‍വ്വീസും രക്ഷാവാഹനങ്ങളും ആംമ്പുലന്‍സും പ്രദേശത്തേക്ക് പുറപ്പെട്ടത്.
Also Read : കുടുക്കയിലെ പണത്തിനൊപ്പം പാവക്കുട്ടിയും; വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ അനയ എന്ന കുരുന്നും
അതിനിടയിലാണ് രണ്ടാമത് ഉരുള്‍പൊട്ടി നീതുവിന്റെ വീടുള്‍പ്പെടെ വെള്ളം വിഴുങ്ങിയത്. ഭര്‍ത്താവ് ജോജോ വീട്ടിലുള്ളവരെയും അഭയം തേടിയെത്തിയവരേയും സുരക്ഷിമാക്കിയപ്പോഴേക്കും തന്റെ ഭാര്യയായ നീതുവിനെ മലവെള്ളപ്പാച്ചില്‍ തട്ടിയെടുത്തിരുന്നു.
മകനേയും മാതാപിതാക്കളെയും ദുരിതാശ്വാസക്യാമ്പില്‍ എത്തിച്ച ശേഷം ഭാര്യ നീതുവിനെ തേടിയിറങ്ങിയ ജോജുവിന് പക്ഷെ ഒരിടത്തും കണ്ടെത്താനായില്ല. വീടാകെ ഒലിച്ചുപോയിരുന്നു. വീട് നിന്നിരുന്ന സ്ഥലം കണ്ടുപിടിച്ച് തിരഞ്ഞെങ്കിലും നീതുവിനെ കണ്ടെത്താനായില്ല.
ഇവരുടെ ഏക മകനായ ആറ് വയസുകാരന്‍ പാപ്പി അമ്മ വരുന്നതും കാത്ത് കണ്ണുനട്ടിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here