‘വീടിരുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് കഷണം മാത്രം…കുടുംബത്തിലെ 11 പേരെയും ദുരന്തം കവര്‍ന്നെടുത്തു’- ചങ്കുതകര്‍ന്ന് നൗഫല്‍

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഒറ്റ രാത്രി കൊണ്ട് കവര്‍ന്നെടുത്തത് ഒരുപാട് പേരുടെ പ്രിയപ്പെട്ടവരെയാണ്. മനോഹരമായ, ഒരുപാട് നന്മയുള്ള മനുഷ്യരുണ്ടായിരുന്ന ആ ഗ്രാമം ഒരു രാത്രി കൊണ്ട് ദുരന്ത ഭൂമിയായി മാറി. ആ ദുരന്തത്തിന്റെ ഇരയാണ് നൗഫലും. ഒരു രാത്രി അസ്തമിച്ചപ്പോള്‍ നൗഫലിന് നഷ്ടമായത് കുടുംബത്തിലെ 11 പേരെയാണ്. നൗഫലിന്റെ വീടിരുന്ന സ്ഥലത്ത് ഔരു കോണ്‍ക്രീറ്റ് കഷണം മാത്രമാണ് അവശേഷിക്കുന്നത്. ദുരന്തം ബാക്കിവെച്ച് പോയത് അത് മാത്രമാണ്. ചങ്കുതകര്‍ന്ന വേദനയിലാണ് നൗഫല്‍ ദുരന്തഭൂമിയിലെത്തിയത്. കണ്ടുനിന്നവര്‍ക്കും ആ കാഴ്ച സഹിക്കാനായില്ല.

ALSO READ:രാജ്യത്തെ പൊലീസ് സേനയ്ക്ക് കേരള പൊലീസ് മാതൃക; മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമായ സത്ത കാത്തുസൂക്ഷിക്കാൻ നിങ്ങൾക്കാകട്ടെ: മുഖ്യമന്ത്രി

ഭാര്യ സജ്‌ന, മൂന്ന് കുട്ടികള്‍, ബാപ്പ കുഞ്ഞിമൊയ്തീന്‍, ഉമ്മ ആയിഷ, സഹോദരന്‍ മന്‍സൂര്‍, ഭാര്യ മുഹ്‌സിന, അവരുടെ മൂന്ന് കുട്ടികള്‍…കുടുംബത്തിലെ 11 പേരെ ഒറ്റയടിക്ക് നൗഫലിന് നഷ്ടമായി. ഒമാനില്‍ ജോലി ചെയ്ത് വരികയായിരുന്ന നൗഫല്‍ ബന്ധുവിന്റെ ഫോണ്‍ കോള്‍ എത്തിയതിന് പിന്നാലെയാണ് നാട്ടില്‍ നടന്ന കാര്യങ്ങള്‍ അറിഞ്ഞത്. വിവരം അറിഞ്ഞപ്പോള്‍ തന്നെ നാട്ടില്‍ എത്തിയതാണ്. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ തുടര്‍ന്ന നൗഫല്‍ മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെയാണ് വീടിരുന്ന സ്ഥലത്തെത്തിയത്.

ALSO READ:ഉരുളെടുത്ത ഓർമ്മകൾ പേറുന്ന പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാലാണ്ട്

കൂടുതല്‍ സുരക്ഷിതമെന്ന് തോന്നിയതിനാലാണ് മന്‍സൂറും കുടുംബവും ദുരന്തം നടന്ന ദിവസം നൗഫലിന്റെ വീട്ടിലെത്തിയത്. മാതാപിതാക്കള്‍ നൗഫലിനോടൊപ്പമാണ് താമസിച്ചിരുന്നത്. മാതാപിതാക്കളുടേയും, മൂത്തമകള്‍ നഫ്‌ല നസ്രിന്‍, മന്‍സൂറിന്റെ ഭാര്യ മുഹ്‌സിന, മകള്‍ ആയിഷാമന എന്നിവരുടെ മൃതദേഹങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. സജ്‌ന, മക്കളായ നിഹാല്‍, ഇഷാ മഹ്‌റിന്‍, മന്‍സൂര്‍, മന്‍സൂറിന്റെ മക്കളായ ഷഹ്ല, ഷഫ്‌ന എന്നിവരെ കണ്ടെത്താനായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News