വയനാടിന് ഒരു കൈത്താങ്ങ്… സിഎംഡിആർഎഫിലേക്ക് രണ്ട് സ്വർണ്ണവളകൾ നൽകി യുകെജി വിദ്യാർഥി

തന്റെ രണ്ട് സ്വർണ്ണവളകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി എരഞ്ഞിക്കൽ സ്വദേശിയായ യുകെജി വിദ്യാർഥി . കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ സ്വർണ്ണവളകൾ വി. പി മനോജ് ഏറ്റുവാങ്ങി.സി. പി. ഐ എം എരഞ്ഞിക്കൽ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ. പ്രവീൺകുമാർ ലോക്കൽ കമ്മിറ്റി അംഗം അബൂബക്കർ സിദ്ദിഖ് ടി. ഒ എന്നിവരും ഒപ്പമുണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് കുടുംബം അറിയിച്ചു.

ALSO READ: ‘ഈ കരുതലും സ്നേഹവും എന്നും കാത്തുസൂക്ഷിക്കുക, എല്ലാവിധ ആശംസകളും…’: തങ്ങളുടെ സമ്പാദ്യം സ്വരൂപിച്ച് വയനാടിനായി കൈകോർത്ത കുഞ്ഞുമക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

അതേസമയം തങ്ങളുടെ സമ്പാദ്യം സ്വരൂപിച്ച് വയനാടിനായി കൈകോർത്ത കുഞ്ഞുമക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനായി വിഴിഞ്ഞം ഹാർബർ ഏര്യ എൽ പി സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ഇന്ന് ഓഫീസിലെത്തിയിരുന്നു. കുടുക്കയിൽ ശേഖരിച്ച പണവുമായാണ് അവരെത്തിയത്. ദുരിതബാധിതർക്ക് കൈത്താങ്ങാവുന്ന കുഞ്ഞുങ്ങളുടെ കരുതലും സ്നേഹവും അഭിനന്ദനാർഹമാണെന്നും തങ്ങളുടെ സമ്പാദ്യം സ്വരൂപിച്ച് നാടിനായി കൈകോർത്ത കുഞ്ഞുമക്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി കൈമാറി എം എ യൂസഫലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News