സങ്കടക്കടൽ… തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുത്തുമലയിൽ സംസ്ക്കരിച്ചു

WAYANAD LANDSLIDE

കേരളത്തിന്റെ കണ്ണീർ നോവായി മാറിയ വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുത്തുമലയിൽ സംസ്കരിച്ചു. സർവമത പ്രാത്ഥനകളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. വയനാട് ദുരന്തത്തില്‍ മരിച്ച 31 പേരുടേയും 158 ശരീരഭാഗങ്ങളുടേയും സംസ്ക്കാര ചടങ്ങുകള്‍ പുത്തുമലയിൽ നടന്നത്. അതേസമയം ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 385 ആയി. 172 പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഇനിയും നൂറിലധികം പേരെയാണ് കണ്ടെത്താനുള്ളത്.

ALSO READ: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെച്ചു; സഹോദരിക്കൊപ്പം ഇന്ത്യയിലെത്തി

അതേസമയം ബെയ്‌ലി പാലത്തിന് സമീപം ഇന്ന് വ്യാപക തിരച്ചിൽ തുടരുകയാണ്. റഡാറുകൾ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ചാലിയാറിലും ഇന്ന് വ്യാപക തിരച്ചിൽ നടത്തും.

ALSO READ: വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐയ്ക്കൊപ്പം നടുപ്പൊയിൽ യുപി സ്കൂൾ; സ്നേഹ വീടുകളുടെ നിർമ്മാണച്ചെലവിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News