വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏഴിമലയില്‍ നിന്ന് നാവിക സേനാ സംഘം എത്തും. നേവിയുടെ റിവര്‍ ക്രോസിംഗ് ടീമിന്റെ സഹായം ആണ് അഭ്യര്‍ത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.
67 പേര്‍ക്ക് ജീവന്‍ നഷ്ടമായ ദുരന്തത്തില്‍ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. ഇനിയും നിരവധി ആളുകളാണ് മണ്ണിനടയില്‍ കിടക്കുന്നത്. വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ള പാച്ചിലില്‍ ഇതുവരെ നഷ്ടമായത് എഴുപതിനടുത്ത് ജീവനുകളാണ്.
ഒരൊറ്റ രാത്രികൊണ്ട് ഒരു നാട് മുഴുവന്‍ ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായതെന്തും ഉപയോഗപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എയര്‍ഫോഴ്‌സ്, നാവികസേന ഉള്‍പ്പെടെയുള്ള എല്ലാ സന്നാഹങ്ങളും അപകട സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. പോലീസിന്റെ ഡ്രോണുകള്‍ വിന്യസിച്ച് തിരിച്ചില്‍ നടത്താനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. രക്ഷാപ്രവര്‍ത്തനത്തിന് ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here