തീരാനോവ്: ശ്രുതിയെ തനിച്ചാക്കി ജെന്‍സണ്‍ മടങ്ങി

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുതവരന്‍ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി.

കഴിഞ്ഞദിവസം വൈകിട്ട് വയനാട് കല്‍പ്പറ്റ വെള്ളാരം കുന്നിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് ജെന്‍സണും ശ്രുതിയും സഞ്ചരിച്ച വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

ALSO READ:  ചരിത്രം രചിച്ച് എസ്എഫ്ഐയുടെ ചുണക്കുട്ടികള്‍; കേരള സർവകലാശാല ഭാരവാഹിത്വത്തിൽ മുഴുവനും പെൺകുട്ടികൾ

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെന്‍സണെ അടിയന്തരമായി മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. കുടുംബത്തോടൊപ്പം കോഴിക്കോട്ടേക്ക് പോകുന്നതിനിടയിലാണ് വെള്ളാരംകുന്നിലെ വളവില്‍ വച്ച് അപകടമുണ്ടായത്. മരുന്നുകളോട് ജെന്‍സണ്‍ന്റെ ശരീരം പ്രതികരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ALSO READ: പാലക്കാട് യുവതിക്ക് വെട്ടേറ്റു; പറമ്പിലെ ജോലിക്കിടെ പ്രദേശവാസിയായ യുവാവാണ് ആക്രമിച്ചത്

തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ജെന്‍സന്റെ കാലിന് ഒടിവും ഉണ്ടായിരുന്നു. മുഖത്ത് പൊട്ടലുമേറ്റിട്ടുണ്ട്.

വയനാട് ദുരന്തം നടക്കുമ്പോള്‍ ബന്ധുവീട്ടിലായതിനാല്‍ മാത്രമാണ് ശ്രുതി രക്ഷപ്പെട്ടത്. മാതാപിതാക്കളെയും സഹോദരിയെയും കാണാതായിരുന്നു. അനിയത്തി ശ്രേയയുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. പത്ത് വര്‍ഷമായി ശ്രുതിയും ജെന്‍സണും പ്രണയത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News