വയനാട് ദുരിതബാധിതർക്ക് ആശ്വാസം: ജപ്തി നടപടികളിൽ സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചു

wayanad landslide

വയനാട് ഉരുൾപൊട്ടൽ ബാധിതർക്കെതിരെയുള്ള ജപ്തി നടപടികളിൽ സംസ്ഥാന സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചു.  മന്ത്രി കെ രാജനാണ് ഇക്കാര്യം അറിയിച്ചത്.  ഒരു അറിയിപ്പുണ്ടാകുന്നതു വരെ ജപ്തി നടപടികള്‍ നിര്‍ത്തി വെക്കുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ജൂലായ് മാസം നിയമസഭയില്‍ അവതരിപ്പിച്ച് സഭ പാസാക്കിയ കേരള റവന്യൂ റിക്കവറി ഭേദഗതി നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ‘അത് പച്ചക്കള്ളം’: കെപിസിസി പ്രസിഡൻ്റിന് പരാതി കൊടുത്തിട്ടില്ലെന്ന വിഡി സതീശന്റെ വാദം തള്ളി സിമി റോസ്ബെൽ ജോൺ

മന്ത്രി കെ രാജന്റെ ഫേസ്ബുക്ക് കുറിപ്പ്:

വയനാട് ജില്ലിയെല ചൂരല്‍മല ഉള്‍പ്പെടെ ദുരന്തബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വൈത്തിര താലൂക്കിലെ വായ്പകളിന്‍മേലുള്ള റവന്യൂ റിക്കവറി നടപടികള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഒരു അറിയിപ്പുണ്ടാകുന്നതു വരെ ജപ്തി നടപടികള്‍ നിര്‍ത്തി വെക്കുന്നതിനാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ ജൂലായ് മാസം നിയമസഭയില്‍ അവതരിപ്പിച്ച് സഭ പാസാക്കിയ കേരള റവന്യൂ റിക്കവറി ഭേദഗതി നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചത്. സാധാരണ ഗതിയില്‍ ജപ്തി നടപടികള്‍ നേരിടുമ്പോള്‍ റവന്യൂ മന്ത്രിയുടെ ഉത്തരവില്‍ ജപ്തി സ്റ്റേ ചെയ്തും കുടിശ്ശിക തുക തവണകളായി അടക്കാനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചില ബാങ്കുകള്‍ കോടതിയില്‍ പോവുകയും കോടതി സര്‍ക്കാരിന് ബാങ്കുകളുടെ ജപ്തി നടപടികള്‍ സ്റ്റേ ചെയ്യാനുള്ള അധികാരം ഇല്ലായെന്നും വിധിക്കുകയുണ്ടായി. ഈ വിധി സാധാരണക്കാരായ ജനങ്ങളെ ഒട്ടേറെ ബാധിക്കുകയുണ്ടായി. ഈ വിധിയുടെ മറവില്‍ പല ധനകാര്യ സ്ഥാപനങ്ങളും കടുത്ത നടപടിയുമായും മുന്നോട്ടു പോവുകയുണ്ടായി. ആ പശ്ചാതലത്തിലാണ് റവന്യൂ റിക്കവറി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ ഫല പ്രഖ്യാപനത്തിന് ശേഷം 2024 ജൂലായ് 24 ന് ആണ് ഗവര്‍ണ്ണര്‍ ഒപ്പിട്ട് നിയമമായി മാറിയത്. ആ നിയമമാണ് ഇപ്പോള്‍ വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് തുണയായത്. ആ നിയമത്തിന്‍റെ പിന്‍ബലത്തിലാണ് സര്‍ക്കാരിന് ഇത്തരത്തില്‍ വായ്പകളിന്‍മേല്‍ മൊറോട്ടോറിയം പ്രഖ്യാപിക്കാന്‍ കഴിഞ്ഞതെന്നതും യാഥാര്‍ത്ഥ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News