വയനാട്‌ ലോക്സഭാ തെരെഞ്ഞെടുപ്പിൽ സജീവ ചർച്ചയായി മുണ്ടക്കൈ ചൂരൽ മല ദുരന്തം

wayanad landslide

വയനാട്‌ ലോക്സഭാ തെരെഞ്ഞെടുപ്പിൽ സജീവ ചർച്ചയായി മുണ്ടക്കൈ ചൂരൽ മല ദുരന്തം.കേന്ദ്ര സഹായം പ്രഖ്യാപിക്കാത്തതും സംസ്ഥാന സർക്കാർ ഇടപെടലുമെല്ലാം ജനങ്ങൾക്കിടയിൽ ചർച്ചയാണ്‌.കഴിഞ്ഞ തവണ കെ സുരേന്ദ്രൻ മത്സരിച്ച സീറ്റിൽ ഇത്തവണ ബിജെപിയുടെ ദുർബല സ്ഥാനാർത്ഥിയെത്തിയതിന്‌ പിന്നിലും ഇതാണ്‌.വയനാടിന്റെ നിർണ്ണായക പ്രതിസന്ധിയിൽ എം പി യുടെ അസാന്നിദ്ധ്യം സൃഷ്ടിച്ച പ്രതിസന്ധിയും ഇവിടെ ചർച്ചയാണ്‌.

ചൂരൽ മല ദുരന്തത്തിൽ കേന്ദ്ര സഹായം പ്രഖ്യാപിക്കാത്തതും സർക്കാർ ഇടപെടലുകളും ചർച്ചയാക്കുകയാണ്‌ എൽഡിഎഫ്‌.ദുരന്തബാധിതരോട്‌ കേന്ദ്രം പുലർത്തുന്ന ക്രൂര സമീപനത്തിനെതിരെ വൻ ജനവികാരം രൂപപ്പെട്ടിട്ടുണ്ട്‌ വയനാട്ടിൽ.ദേശീയ,സംസ്ഥാന നേതൃത്വം വയനാട്ടിലെത്തുന്ന വിധത്തിൽ പ്രചാരണമാഗ്രഹിക്കുന്നില്ല ബിജെപി.കേന്ദ്രാവഗണനയിൽ കൂടുതൽ മറുപടി പറയേണ്ടി വന്നാൽ പ്രതിരോധത്തിലാവുന്ന സാഹചര്യം മുന്നിൽ കണ്ടാണ്‌ നേതൃനിരയിൽ നിന്നൊരാൾ മത്സരിക്കുന്നത്‌ ഒഴിവാക്കിയത്‌.തങ്ങളുടെ പ്രധാന മണ്ഡലമെന്ന വാദവുമായി കെ സുരേന്ദ്രൻ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചതാണ്‌ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ.തണുത്ത പ്രതികരണമാണ്‌ എൻ ഡി എ സ്ഥാനാർത്ഥിക്ക്‌ വയനാട്ടിൽ ലഭിച്ചതും.പ്രിയങ്ക ഗാന്ധിയും സത്യൻ മൊകേരിയും ഏറ്റുമുട്ടുമ്പോൾ പേരിലെങ്കിലും പ്രാധാന്യമുള്ള ഒരാളെ മത്സരിപ്പിക്കണമെന്ന് ബിജെപി ജില്ലാ ഘടകം ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന നേതൃത്വം തള്ളി.

ചൂരൽ മല ദുരന്തം തന്നെയാണ്‌ യു ഡി എഫിനേയും പ്രതിരോധത്തിലാക്കുന്ന ഘടകങ്ങളിലൊന്ന്.റായ്ബറേലി നിലനിർത്തി വയനാട്‌ ഉപേക്ഷിച്ച ഘട്ടത്തിലാണ്‌ മഹാ ദുരന്തം വയനാട്ടിലുണ്ടായത്‌.കേന്ദ്രസഹായത്തിൽ സമ്മർദ്ദം ചെലുത്താൻ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി ഇല്ലാത്ത സ്ഥിതിയും ഈ ജനതക്കുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News