രാഹുൽ ജനങ്ങളെ വഞ്ചിച്ചു, പ്രിയങ്ക ജയിച്ചാലും കാര്യങ്ങൾക്ക് മാറ്റമുണ്ടാവില്ല’; സത്യൻ മൊകേരി

SATHYAN MOKERI

വയനാട് മണ്ഡലത്തിലെ ജനങ്ങളെ രാഹുൽഗാന്ധി വഞ്ചിച്ചുവെന്ന് ഇടത് സ്ഥാനാർഥി സത്യൻ മൊകോരി.പ്രിയങ്ക ഗാന്ധി ജയിച്ചാലും കാര്യങ്ങൾക്ക് മാറ്റമുണ്ടാവില്ലെന്നും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടപ്പോൾ പ്രബല നേതാക്കളെല്ലാം തോറ്റിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്കാ ഗാന്ധിയും തോൽക്കുമെന്നും അദ്ദേഹം പറഞ്ഞു.വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ എൽഡിഎഫ് വളരെ ശക്തമാണ്.2014ലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും നല്ല വോട്ടു ലഭിച്ചു. വയനാട് മണ്ഡലത്തിലെ മാറ്റം പ്രകടമാണ് എന്നും സത്യൻ പറഞ്ഞു.ബിജെപിയും കേന്ദ്ര സർക്കാരും കേരളത്തോട് വിവേചനം കാണിച്ചുവെന്നും അതിനുള്ള മറുപടി കൂടി ഈ തെരഞ്ഞെടുപ്പിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News