വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ്; നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രം​ഗത്ത്. ഇതിന്റെ ഭാഗമായി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു.വയനാട് ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ 270 മെഷിനുകളിൽ അഞ്ച് ശതമാനത്തിൻ്റെ പരിശോധനയാണ് നടന്നത്.

Also Read: സഹോദരന്റെ കൈയ്യില്‍ നിന്ന് കുത്തേറ്റ യുവാവ് കഴുത്തില്‍ തറച്ച കത്തിയുമായി ബൈക്ക് ഓടിച്ച് ആശുപത്രിയില്‍ എത്തി

കോഴിക്കോട് വിവിധ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മോക്ക് പോളിംഗ് നടത്തിയത്. വളരെ പെട്ടെന്നാണ് മോക് പോളിം​ഗ് തയ്യാറെടുപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷനെത്തിയത്. ഇലക്ട്രിക് വോട്ടിം​ഗ് മെഷീനുൾപ്പെടെ കാണിച്ചുകൊണ്ടാണ് മോക് പോളിം​ഗ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമുള്ള പ്രാഥമിക നടപടിക്രമമമെന്നാണ് ഉദ്യോ​ഗസ്ഥരുടെ വിശദീകരണം. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് മോക് പോളിം​ഗ് നടക്കുന്നത്.

അതേസമയം, ഇലക്ഷൻ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ മോക്പോളിനായി എത്തി.സിപി ഐ,ലീഗ്,കോൺഗ്രസ് പ്രതിനിധികളാണ് ഇന്ന് നടന്ന മോക്പോളിൽ പങ്കെടുത്തത്.രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട കേസുകളിൽ എല്ലാം കേന്ദ്രം അനാവശ്യ തിടുക്കം കാട്ടുന്നതായും കേസ് കോടതി പരിഗണനയിൽ ആണെന്നും ഡിസിസി ജനറൽ സെക്രട്ടറി ബിനിഷ് കുമാർ പറഞ്ഞു.5 മണിക്കൂറാണ് മോക് പോളിംഗ് സംഘടിപ്പിച്ചത്.ചീഫ് ഇലക്ടൽ ഓഫീസറുടെ നിർദേശമായിരുന്നു പരിശോധന.

Also Read: വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ്ഐആർ; കേസെടുത്തത് മഹാരാജാസ് കോളേജ് നൽകിയ പരാതി പ്രകാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News