വയനാട് തലപ്പുഴ കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു. വനം വികസന കോർപ്പറേഷൻ്റെ ഡിവിഷണൽ ഓഫീസ് ആക്രമിച്ചവരിൽ സി.പി. മൊയ്തീൻ, സന്തോഷ്,തമിഴ്നാട് സ്വദേശി വിമൽകുമാർ, തൃശ്ശൂർ സ്വദേശി മനോജ് എന്ന ആശിഖ് എന്നിവര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടതായി പൊലീസിൻ്റെ പ്രാഥമിക നിഗനം.
ജീവനക്കാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് പൊലീസ് പട്ടിക തയ്യാറാക്കിയത്. പ്രദേശത്ത് തണ്ടർബോൾട്ട് തിരച്ചിൽ തുടരുകയാണ്.
കെ എഫ് ഡി സി ജീവനക്കാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് പൊലീസ് പട്ടിക തയ്യാറാക്കിയത്. ഓഫീസ് ആക്രമണത്തിൽ അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും കണക്കാക്കിയിട്ടുണ്ട്. പ്രദേശത്ത് തണ്ടർബോൾട്ട് തിരച്ചിൽ ഇന്നും നടക്കും.
ഇന്നലെ ഒരു മണിയോടെയാണ് കമ്പമലയിൽ എത്തിയ ആറംഗ സായുധധാരികളായ സംഘം ഓഫീസ് ആക്രമിക്കുകയും മാവോയിസ്റ്റ് പോസ്റ്ററുകൾ പതിക്കുകയും ചെയ്തത്. ആക്രമണത്തിനെത്തിയ മാവോയിസ്റ്റുകള്‍ വനം വികസന കോർപ്പറേഷൻ്റെ ഡിവിഷണൽ ഓഫീസിലെത്തിയ ശേഷം പോസ്റ്റരുകള്‍ പതിച്ചു. ഓഫിസിലെ ജനൽ ചില്ലുകളും കംപ്യൂട്ടറുകളും ഉപകരണങ്ങളും തകർത്ത ശേഷം, മാനേജർ ഇൻചാർജ് ബാദുഷ നൗഷാദിന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. ഫോണിന്റെ ലോക്ക് നീക്കിയ ശേഷം ചുമരിൽ പതിച്ച പോസ്റ്ററുകളും വാർത്താക്കുറിപ്പും ഓഫിസിലെ നാശനഷ്ടങ്ങളുടെ ദൃശ്യവും സംഘാങ്ങൾ തന്നെ പകർത്തി. മാധ്യമപ്രവർത്തകരുടെ ഫോൺ നമ്പറുകൾ നൽകിയ ശേഷം അതിലേക്കെല്ലാം ഇവ അയച്ചെന്ന് ഉറപ്പാക്കിയ ശേഷമാണു സംഘം മടങ്ങിയത്.
ALSO READ: 2023 ഏഷ്യന്‍ ഗെയിംസ്; സ്വര്‍ണത്തിളക്കത്തില്‍ ഇന്ത്യ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here