കൽപ്പറ്റയിലെ നവജാത ശിശുവിന്റെ കൊലപാതകം: പ്രതികൾ അറസ്റ്റിൽ

CRIME

വയനാട്‌ കൽപ്പറ്റയിൽ നവജാത ശിശുവിനെ ഭര്‍തൃവീട്ടുകാർ കൊലപ്പെടുത്തിയെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ റോഷൻ, റോഷന്റെ അച്ഛൻ അമർ, അമ്മ മഞ്ജു എന്നിവരാണ്‌ അറസ്റ്റിലായത്‌. പള്ളിത്താഴെ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ നേപ്പാള്‍ സ്വദേശിനിയായ ജീവനക്കാരിയുടേതായിരുന്നു പരാതി. കൽപ്പറ്റ പൊലീസാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ALSO READ; തിരുവനന്തപുരത്ത് അതിഥിത്തൊഴിലാളികളെ ആക്രമിച്ച് പണവും ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

2024 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൽപറ്റ പള്ളിതാഴെ പ്രവർത്തിക്കുന്ന റൊസേറ്റ കാസ്റ്റിൽ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി നൽകിയ പരാതിയിലാണ്‌ അറസ്റ്റ്‌. 7 മാസം ഗർഭിണിയായിരുന്ന യുവതിയെ ആൺ സുഹൃത്ത് റോഷനും റോഷന്റെ അമ്മയായ മഞ്ജു സൗദും ഗർഭഛിദ്രം നടത്തുന്നതിനായി മരുന്നുകൾ നൽകി.എന്നാൽ രണ്ട് ദിവസങ്ങൾക്കു ശേഷം ശുചിമുറിയിൽ വച്ച് യുവതി പ്രസവിച്ചു.തുടർന്ന് കുഞ്ഞിനെ റോഷന്റെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന്‌ പോലീസ്‌ പറയുന്നു.മരണം ഉറപ്പാക്കിയ ശേഷം തുണിയിൽ കെട്ടിപ്പൊതിഞ്ഞ് വൈത്തിരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.

ALSO READ; മോദി മാത്രം തീരുമാനിച്ചാൽ പോരാ! ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി

റോഷന്റെ അച്ഛനായ അമർ ഇതിന് കൂട്ടുനിൽക്കുകയും ചെയ്തു. നേപ്പാളിലെ സെമിൻപൂൾ സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ ഉടൻ പോലീസ്‌ പിടികൂടി.ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവത്തിനു പിന്നാലെ നേപ്പാളിലേക്ക് പോയ യുവതി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തി കൽപ്പറ്റ പൊലീസിൽ പരാതി നൽകിയത്.സംഭവത്തിൽ കൂടുതൽ അന്വേഷണവും കുഞ്ഞിനു വേണ്ടിയുള്ള തിരച്ചിലും പോലീസ് തുടരുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News