വയനാട്, പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പുകള്‍ നവംബർ 13ന്; വോട്ടെണ്ണൽ നവംബർ 23ന്

വയനാട് ലോക്സഭാ, പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്നിടത്തെയും വോട്ടെടുപ്പ് നവംബർ 13ന് നടക്കും. നവംബർ 23ന് ആയിരിക്കും വോട്ടെണ്ണൽ. രാഹുൽ ഗാന്ധി ലോക്സഭാ അംഗത്വം രാജിവെച്ചതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കെ. രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് പാർലമെന്‍റ് അംഗമായതോടെ  ചേലക്കരയിലും ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ജയിച്ച് ലോക്സഭാ അംഗമായതോടെ പാലക്കാടും ഉപതിരഞ്ഞെടുപ്പ് വേണ്ടി വരുകയായിരുന്നു.  ഇതിനോടനുബന്ധിച്ച് മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 20നായിരിക്കും നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാര്‍ അറിയിച്ചു. തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 25 വരെ പത്രിക സമര്‍പ്പിക്കാം.

ALSO READ: മഹാരാഷ്ട്ര-ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 13നും 20നും; വോട്ടെണ്ണൽ 23ന്

മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 23ന് മഹാരാഷ്ട്രയില്‍ വോട്ടെണ്ണും. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 13, 20 തീയതികളിലായി നടക്കും.  ജാര്‍ഖണ്ഡിലെ 81 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക.  മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നവംബർ 23ന് ആണ് വോട്ടെണ്ണൽ. ജനവിധി അറിയിക്കുന്നതിനായി മഹാരാഷ്ട്രയില്‍ 9.63 കോടി വോട്ടര്‍മാരും ജാര്‍ഖണ്ഡില്‍ 2.6 കോടി വോട്ടര്‍മാരുമാണുള്ളത്. മഹാരാഷ്ട്രയില്‍ 1.186 ലക്ഷം പോളിങ് സ്റ്റേഷനുകളും ജാര്‍ഖണ്ഡില്‍ 29562 പോളിങ് സ്റ്റേഷനുകളും ഉണ്ടായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News