എംഡിഎംഎയുമായി യുവാവിനെ പിടികൂടിയ സംഭവത്തിൽ മണിക്കൂറുകൾക്കകം കൂട്ടുപ്രതിയേയും പിടികൂടി വയനാട് പൊലീസ്. ശനിയാഴ്ച രാവിലെ തമിഴ്‌നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കണ്ണൂര്‍, കാടാച്ചിറ, വാഴയില്‍ വീട്ടില്‍ കെ.വി. സുഹൈറി(24)ൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയ സംഭവത്തിലാണ് മറ്റൊരു അറസ്റ്റ്. കോഴിക്കോട്, പൂളക്കൂൽ, പള്ളിയത്ത്, നൊച്ചാട്ട് വീട്ടിൽ എൻ.എ ഉബൈദ്(29)നെയാണ് മീനങ്ങാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
Also Read: വോട്ടെണ്ണലിൽ സുതാര്യത വേണം; തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് ആശങ്ക അറിയിച്ച് ഇന്ത്യ സഖ്യം നേതാക്കൾ
ഉബൈദിന് കൈമാറാൻ ആണ് സുഹൈർ എം.ഡി.എം.എ കടത്തിയത്. ഇയാൾ കോഴിക്കോട് ജില്ലയിലെ ലോക്കൽ വിതരണക്കാരൻ ആണ്. സുഹൈറിനെ പിടികൂടിയയുടൻ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ലഹരി കടത്തുകാരൻ ആണെന്നും, ഉബൈദിന് കൈമാറാനാണ് ലഹരി കടത്തുന്നതെന്നും മനസിലായത്. തുടർന്ന്, സുഹൈറിന്റെ ഫോൺ നിരീക്ഷിച്ചും, സുഹൈറിനെ ഒപ്പം കൂട്ടിയുമുള്ള പൊലീസിന്റെ കൃത്യമായ ആസൂത്രണത്തിലാണ് ഉബൈദിനെ വലയിലാക്കുന്നത്. പേരാമ്പ്രയിൽ നിന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് ഉബൈദിനെ വലയിലാക്കുന്നതും കസ്റ്റഡിയിലെടുത്തതും. പൊലീസിന്റെ കെണിയിൽ അകപ്പെട്ടെന്ന് മനസിലായതോടെ ഉബൈദ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Also Read: നിയമസഭ തെരഞ്ഞെടുപ്പ്; അരുണാചൽ പ്രദേശിൽ ബിജെപിക്കും സിക്കിമിൽ എസ് കെ എമ്മിനും ഭരണ തുടർച്ച
ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകൂകയായിരുന്ന തമിഴ്‌നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസ് മീനങ്ങാടി വെച്ച് ശനിയാഴ്ച രാവിലെ പരിശോധന നടത്തിയപ്പോഴാണ് സുഹൈറിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു. എസ്.ഐമാരായ വിനോദ്കുമാര്‍, കെ.ടി. മാത്യു, സി.പി.ഒമാരായ ക്ലിന്റ്, ഖാലിദ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here