വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ കടുവ ദൗത്യം രണ്ടാം ദിനവവും ഫലം കണ്ടില്ല.തൂപ്രയിലേക്ക് നീങ്ങിയ കടുവ വീണ്ടും ഒരു ആടിനെ കൂടി കടിച്ചു കൊന്നു. ക്യാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും വൈകാതെ കൂട്ടിലാകുമെന്നാണ് പ്രതീക്ഷയെന്നും ഡിഎഫ്ഒ അജിത് കെ രാമന്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ അമരക്കുനി മേഖലയില്‍ മൂന്നാമത്തെ വളര്‍ത്തുമൃഗത്തെയാണ് കടുവ ആക്രമിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ 12-30 നാണ് തൂപ്രയിലെ കേശവന്റെ ആടിനെ കടിച്ചു കൊന്നത്.ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ കടുവയെ കണ്ടു.
ALSO READ: സുഹൃത്തുക്കളോടൊപ്പമുള്ള കറക്കം തടയാൻ ബുള്ളറ്റ് വിറ്റു; ഒമ്പതാം ക്ലാസുകാരൻ സ്വയം വെടിവെച്ച് മരിച്ചു
കടുവ കടിച്ച് കൊന്ന ആടിനെ ഇരയാക്കി വനം വകുപ്പ് കൂട് സ്ഥാപിച്ചു.പുലര്‍ച്ചെ 4-30 ഓടെ കൂടിനടുത്തേക്ക് കടുവയെത്തി.കേബിളില്‍ തട്ടി കൂട് അടഞ്ഞതിനാല്‍ കടുവ കൂട്ടിലായില്ല.തിങ്കളാഴ്ച പകല്‍ മുഴുവന്‍ കൂട് സ്ഥാപിച്ച് കാത്തിരുന്നെങ്കിലും കടുവ കൂടിനടുത്തേക്ക് എത്തിയില്ല.രാത്രിയിലാണ് കടുവയുടെ സഞ്ചാരമെന്നും വൈകാതെ കടുവ കൂട്ടിലാകുമെന്നാണ് പ്രതീക്ഷയെന്ന് വയനാട് സൗത്ത് ഡി എഫ് ഒ അജിത് കെ രാമന്‍ പറഞ്ഞു.
ALSO READ: മൊബൈൽ ഔട്ട്‌ബ്രേക്ക് പരിശോധന യൂണിറ്റ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
ഡോ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള മയക്ക് വെടി സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും പകല്‍ സമയത്ത് കടുവ കാണാമറയത്താണ്.അതേ സമയം സമീപമുള്ള അമ്പത്തിയാറില്‍ ചത്ത നിലയില്‍ കണ്ട മാന്‍ പട്ടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here