വയനാട് പുനരധിവാസം: മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് കെയർ ഫോർ മുംബൈയെ ക്ഷണിച്ചു

വയനാട് മുണ്ടെക്കെ- ചൂരൽമല ഉരുൾപ്പൊട്ടലിൽ സർവ്വതും നഷടപ്പെട്ടവർക്കുള്ള പുനരധിവാസ പദ്ധതിക്ക് അംഗീകാരമായി. ദുരിതബാധിതർക്ക് വീട് വച്ചു നൽകുവാൻ സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നതിൻ്റെ ഭാഗമായി മുംബൈ ആസ്ഥാനമായ സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈയെ മീറ്റിങ്ങിനായി ജനുവരി നാലാം തീയതിയാണ് ക്ഷണിച്ചിരിക്കുന്നത്.

Also read: സി-ടെറ്റ് ആന്‍സര്‍ കീ പുറത്തുവിട്ടു; ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ

വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ വ്യാപ്തി അറിഞ്ഞയുടൻ തന്നെ, സർക്കാരുമായി സഹകരിച്ചു കൊണ്ട് ദുരന്തബാധിതർക്ക് 5 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് കെയർ ഫോർ മുംബൈ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ നടത്തിയിരുന്നു. കെയർ ഫോർ മുംബൈയുടെ വയനാട് പുനരധിവാസ പദ്ധതിയുമായി സഹകരിച്ചു കൊണ്ട് വ്യവസായികളും സംഘടനകളും മുന്നോട്ട് വന്നിരുന്നു.

Also read: ഭോപ്പാൽ വിഷവാതക ദുരന്തം; 40 വർഷത്തിനു ശേഷം യൂണിയൻ കാർബൈഡിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കുന്നു

കോവിഡ് മഹാമാരി കാലത്തും അതിനു ശേഷവും അശരണർക്ക് താങ്ങായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് കെയർ ഫോർ മുംബൈ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here