വയനാട് പുനരധിവാസത്തിൽ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും മാനദണ്ഡങ്ങൾ വ്യത്യാസമുള്ളതായി അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ. കേന്ദ്ര സർക്കാർ നിലവിൽ ഒരു കാര്യവും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ; ‘ലഹരി ഉപയോഗിച്ചിട്ടില്ല’; പാർട്ടിയെ കുറിച്ച് അറിയില്ലെന്ന് ശ്രീനാഥ് ഭാസിയുടെ മൊഴി
ഇന്ന് കെ വി തോമസ് ധനമന്ത്രിയെ കണ്ടിരുന്നുവെന്ന് മന്ത്രി അറിയിച്ചു”‘കേന്ദ്ര ഉദ്യോഗസ്ഥർ കേരളം കൊടുക്കുന്ന കണക്കുകളിൽ എതിർപ്പ് അറിയിച്ചിട്ടില്ല. നിലവിൽ ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടിട്ടില്ല.പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താം എന്നാണ് ധനമന്ത്രി പറഞ്ഞത്”- കെ രാജൻ പറഞ്ഞു.
വിദഗ്ധരുമായി സംസാരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായി മാസങ്ങളായിട്ടും കേന്ദ്രസഹായം ലഭിക്കാത്തതുകൊണ്ടാണ് കെ വി തോമസ് ധനമന്ത്രിയെ കണ്ടതെന്നും മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here