‘വയനാട് പുനരധിവാസം; നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ പരിഗണനയിൽ’ : മന്ത്രി കെ രാജൻ

minister k rajan

വയനാട് പുനരധിവാസത്തിന് നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ പരിഗണനയിൽ എന്ന് മന്ത്രി കെ രാജൻ. ഈ രണ്ട് എസ്റ്റേറ്റുകൾ തത്വത്തിൽ അംഗീകരിച്ചു എന്നും മന്ത്രി പറഞ്ഞു. പുനരധിവാസത്തിന് ടൗൺഷിപ്പിനായി ഒരുമിച്ച് ഭൂമി കിട്ടാനില്ല, 25 പ്ലാൻ്റേഷനുകൾ പരിശോധിച്ചു എന്നും മന്ത്രി പറഞ്ഞു. പരിശോധിച്ച ഒൻപത് പ്ലാൻ്റേഷനുകൾ സുരക്ഷിതമാണെന്ന് റിപ്പോർട്ട് കിട്ടിയിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read: ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞു; ഒരാൾ മരിച്ചു

‘ഏറ്റെടുക്കേണ്ട ഭൂമി ദുരന്തനിവാരണ നിയമ പ്രകാരം ഏറ്റെടുക്കാനാണ് ധാരണ. അഡ്വാൻസായി ഭൂമി ഏറ്റെടുക്കലിനെതിരെ എസ്റ്റേറ്റ് ഉടമകൾ കോടതിയിൽ പോയി. ഭൂമിയ്ക്ക് നഷ്ട പരിഹാരം നൽകാമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി വിധി കിട്ടിയാൽ മണിക്കൂറുകൾക്കകം നടപടിയുമായി മുന്നോട്ട് പോകും. മനുഷ്യത്ത്വമുള്ള കോടതി അനുകൂല നടപടി നൽകുമെന്ന് പ്രതീക്ഷ.

വയനാട് പുനരധിവാസത്തിന് നമ്മുടെ മുമ്പിൽ മറ്റ് മോഡലുകൾ ഇല്ല. എല്ലാം നഷ്ടമായവരെ ഒരുമിച്ച് താമസിപ്പിക്കുക എന്ന ആശയത്തിലാണ് കേരളം എത്തിയത്. അങ്ങനെ ആണ് ടൌൺഷിപ്പിലേക്ക് എത്തിയത്. ജോൺ മത്തായി നടത്തിയ പഠനത്തിൽ 9 എസ്റ്റേറ്റുകൾ ടൗൺഷിപ് ഉണ്ടാക്കാൻ യോഗ്യമാണ്. നെടുമ്പാല എസ്റ്റേറ്റ്, എൽസ്റ്റോൺ എസ്റ്റേറ്റ് എന്നീ രണ്ട് എസ്റ്റേറ്റുകൾ സർക്കാർ ഇതിനായി ഏറ്റെടുക്കും. കോടതി അനുമതി ലഭിച്ചാൽ ഉടൻ ഭൂമി വാങ്ങാൻ ഉള്ള നടപടി സ്വീകരിക്കും’- മന്ത്രി കെ രാജൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News