വയനാട്ടിലെ യൂത്ത് സമരം എന്തിന്? യൂത്ത് കോണ്‍ഗ്രസ്സ് ഉണ്ടെങ്കില്‍ പിന്നെ യുവമോര്‍ച്ചയോ; ചോദ്യവുമായി അനില്‍ കുമാര്‍

wayanad

വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ വൈകുന്നതിനെതിരെയുള്ള യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം പ്രഹസനമാണെന്ന് സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനില്‍ കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലവും വീടും നല്‍കാന്‍ പദ്ധതി തയ്യാറാക്കി. അത് മന്ത്രി സഭ അംഗീകരിച്ചു. ഗുണഭോക്തൃ പട്ടിക തയ്യാറാക്കുകയും ചെയ്തു. പിന്നീട് സ്ഥലം ഏറ്റെടുക്കാനും മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ രണ്ട് എസ്റ്റേറ്റുകള്‍ ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങി.

ഡിസംബര്‍ ആദ്യം കേസ് കോടതി കേള്‍ക്കും. ദുരന്തനിവാരണ നിയമപ്രകാരം സ്ഥലം ഏറ്റെടുത്ത് വീട് മാത്രമല്ല ടൗണ്‍ഷിപ്പ് കൂടി പണിയുന്നു. അതു വരെ വീട് നഷ്ടപ്പെട്ടവര്‍ക്ക് 6,000 രൂപ വാടക കൊടുക്കുന്നു. ആര്‍ക്കും പരാതിയില്ല. പിന്നെ എന്തിനായിരുന്നു യൂത്ത് സമരം, പൊലീസിനെ ആക്രമിച്ചത്. ഇരവാദം ഉന്നയിക്കാന്‍ മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം:

അവര്‍ വീണ്ടും പിണറായിയെ ചീത്ത വിളിക്കാന്‍ തുടങ്ങി.
എന്തിന്..
വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ വൈകുന്നതിനെതിരെ ..
സര്‍ക്കാര്‍ എന്തുചെയ്യണം.
വീടു നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലവും വീടും നല്‍കാന്‍ പദ്ധതി തയ്യാറാക്കി.
അത് മന്ത്രി സഭ അംഗീകരിച്ചു.
ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നു.
സ്ഥലം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
രണ്ട് എസ്റ്റേറ്റുകള്‍:
അവര്‍ ഹൈക്കോടതിയിൽ പോയി സ്റ്റേ
വാങ്ങി.
ഡിസംബര്‍ ആദ്യം കേസ് കോടതി കേള്‍ക്കും..
ദുരന്തനിവാരണ നിയമപ്രകാരം സ്ഥലം ഏറ്റെടുത്ത് വീട് മാത്രമല്ല ടൗണ്‍ഷിപ്പ്
കൂടി പണിയുന്നു.
അതു വരെ വീടു നഷ്ടപ്പെട്ടവര്‍ക്ക് 6,000 രൂപാ വാടക കൊടുക്കുന്നു.
ആര്‍ക്കും പരാതിയില്ല.
എന്തിനായിരുന്നു യൂത്ത് സമരം..
പോലീസിനെ ആക്രമിച്ചത്.
ഇരവാദം ഉന്നയിക്കാന്‍

വയനാടിനു പണം തരാത്ത മോദിക്കെതിരെ രാജ്ഭവന് മുന്നില്‍
ഒരു സമരം LDF Dec5 നു് നടത്തുന്നു.
യൂത്തുകോണ്‍ഗ്രസ്സ്
കളക്ടറേറ്റിലേക്ക്:
കേന്ദ്ര സര്‍ക്കാര്‍ ഹാപ്പിയാണല്ലോ?
യൂത്ത് കോണ്‍ഗ്രസ്സ് ഉണ്ടെങ്കില്‍ യുവമോര്‍ച്ച എന്തിന്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration