മുണ്ടക്കൈ – ചൂരൽമല സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ പുന:പ്രവേശനോത്സവം നാളെ

മുണ്ടക്കൈ – ചൂരൽമല സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ പുന:പ്രവേശനോത്സവം നാളെ നടക്കും .നാളെ രാവിലെ 10 ന് മേപ്പാടി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

വെള്ളാര്‍മല ജി.വി.എച്ച്.എസ് മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മുണ്ടക്കൈ ജി.എല്‍.പി സ്കൂൾ മേപ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവര്‍ത്തിക്കുക. വെള്ളാർമല സ്കൂളിലെ 546 കുട്ടികൾക്കും മുണ്ടക്കൈ സ്കൂളിലെ 61 കുട്ടികൾക്കുമാണ് മേപ്പാടി ഗവ ജി.എച്ച്.എസ്.എസിലും മേപ്പാടി എ.പി.ജെ ഹാളിലും അധിക സൗകര്യം ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News