ജെന്‍സണ്‍ താലി ചാര്‍ത്തേണ്ടിയിരുന്ന വേദിയില്‍ ഒറ്റയ്‌ക്കെത്തി ശ്രുതി; ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി

തന്റെ നിഴലായിരുന്നവന്‍ കൂടെയില്ലാതെയാണ് ശ്രുതി കൊച്ചിയില്‍ എത്തിയത്, തന്റെ പ്രിയപ്പെട്ട മമ്മൂട്ടിയെ കാണാന്‍. വയനാട് ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ശ്രുതിയെ കുറിച്ചറിഞ്ഞ മമ്മൂട്ടി, തന്റെ സഹപ്രവര്‍ത്തകര്‍ ഒരുക്കുന്ന സമൂഹ വിവാഹച്ചടങ്ങില്‍ ശ്രുതിയെയും ജെന്‍സണേയും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായായിരുന്നു ജെന്‍സണിന്റെ വിയോഗം.

കൊച്ചിയില്‍ 40 യുവതി യുവാക്കളുടെ ‘ട്രൂത്ത് മാംഗല്യം’ എന്ന പേരില്‍ നടത്തിയ സമൂഹവിവാഹ ചടങ്ങില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒരു വിവാഹം ശ്രുതിയുടെയും ജെന്‍സണിന്റെയും ആയിരുന്നു. വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെയാണ് അപ്രതീക്ഷിതമായി കാറപകടത്തില്‍ ജെന്‍സണ്‍ ഈ ലോകത്തോട് വിട പറഞ്ഞത്. ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്ന് മമ്മൂക്ക നിര്‍ദേശം നല്‍കിയിരുന്നു. ക്ഷണം സ്വീകരിച്ച് ശ്രുതി ട്രൂത് ഫിലിംസ് നടത്തുന്ന സമൂഹവിവാഹത്തില്‍ പങ്കെടുക്കാനെത്തി. ‘അവര്‍ക്കായി നമ്മള്‍ അന്ന് കരുതി വച്ചതെല്ലാം ശ്രുതിയെ തന്നെ ഏല്‍പ്പിക്കണം ‘എന്ന മമ്മൂട്ടിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് ട്രൂത് ഫിലിംസ് മാനേജിങ് ഡയറക്ടര്‍ കൂടിയായ സമദ് അതിന് വേണ്ടിയ ക്രമീകരണങ്ങള്‍ നടത്തി.

mammootty-sruthy-8

ALSO READ:‘ചെയ്ത എല്ലാ പാട്ടുകളും സൂപ്പര്‍ഹിറ്റാക്കിയ മലയാളത്തിലെ അപൂര്‍വ സംഗീതസംവിധായകനാണ് അദ്ദേഹം’: സിബി മലയില്‍

സമൂഹ വിവാഹ ദിവസം ചടങ്ങിനെത്തിയ മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏല്‍പ്പിച്ചു. മമ്മൂട്ടിക്കൊപ്പം വേദി പങ്കിടുന്ന ശ്രുതിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റോബര്‍ട്ട് കുര്യക്കോസാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം’ എന്നാണ് ശ്രുതിയെ ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി പറഞ്ഞത്.

റോബര്‍ട്ട് കുര്യാക്കോസ് പങ്കുവെച്ച കുറിപ്പ്:-

‘ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്‌നേഹത്തിന്റെ പ്രതീകം’ ട്രൂത്ത് ഗ്രൂപ്പിന്റെ ചെയര്‍മാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ ”ട്രൂത്ത് മാംഗല്യം” വേദിയില്‍ വെച്ച് ശ്രുതിയെ ചേര്‍ത്തുനിര്‍ത്തി മമ്മൂക്ക പറഞത് ഇങ്ങനെ ആയിരുന്നു.

40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെന്‍സന്റെയും ആയിരുന്നു.വയനാട് ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടമായ ശ്രുതിയുടെയും ജെന്‍സന്റെയും കഥ അറിഞ്ഞപ്പോള്‍ തന്നെ മമ്മൂക്ക സമദിനോട് ശ്രുതിയുടെ വിവാഹം ഈ വേദിയില്‍ വെച്ച് നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിനായി വേണ്ടുന്നതെല്ലാം അന്ന് തന്നെ മമ്മൂക്ക സമദിന് കൈമാറിയിരുന്നു.

തുടര്‍ന്ന് വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാറപകടത്തില്‍ ജെന്‍സണ്‍ ശ്രുതിയോട് യാത്രപറഞ്ഞത്. എങ്കിലും ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്നും, അവര്‍ക്കായി കരുതിവെച്ചതെല്ലാം ശ്രുതിയെ തന്നെ നേരിട്ട് ഏല്‍പ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സമദിന്റെ ക്ഷണം സ്വീകരിച്ച ശ്രുതി വിവാഹ ചടങ്ങിലെ മറ്റു വധുവരന്‍മാര്‍ക്കായുള്ള ആശംസകളുമായി എത്തി. ശ്രുതിക്കും ജെന്‍സനുമായി കരുതിവെച്ച ആ തുക മമ്മൂക്ക തന്നെ കൈ മാറണം എന്ന സമദിന്റെ അഭ്യര്‍ത്ഥന മമ്മൂക്കയും സ്വീകരിച്ചപ്പോള്‍, ശ്രുതിയുടെ കണ്ണും മനസ്സും ഒരുപോലെ ഈറനനിയുന്നുണ്ടായിരുന്നു !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News