വയനാട് കൽപ്പറ്റയിൽ കനത്ത മഴയിൽ ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഐടിഐ വിദ്യാർഥിയായ പനവല്ലി സ്വദേശി നന്ദുവാണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. എസ്എഫ്ഐ കൽപ്പറ്റ ഐടിഐ യൂണിറ്റ് സെക്രട്ടറി കൂടിയാണ് മരണപ്പെട്ട നന്ദു.
വയനാട് കനത്തമഴയില്‍ ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിക്ക് പരുക്ക്
വയനാട് കല്‍പറ്റയില്‍ ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിക്ക് പരുക്ക്. കനത്ത മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന് മുകളില്‍ തെങ്ങ് വീണാണ് വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റത്. പുളിയാര്‍മല ഐടിഐ വിദ്യാര്‍ത്ഥിയായ നന്ദുവിനാണ് (19) ഗുരുതരമായി പരുക്കേറ്റത്.
ഐടിഐക്ക് സമീപമുള്ള തെങ്ങ് മഴയത്ത് ബസ് സ്‌റ്റോപ്പിലേക്ക് കടപുഴകി വീഴുകയായിരുന്നു. പരുക്ക് ഗുരുതരമായതിനാല്‍ വിദ്യാര്‍ത്ഥിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് വയനാട്ടില്‍ പലയിടങ്ങളിലും വ്യാപകമായി മഴയും കാറ്റുമുണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here