വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യാക്കുറിപ്പ് കിട്ടിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് വിഡി സതീശൻ.രണ്ട് ദിവസം മുൻപാണ് കത്ത് കിട്ടിയതെന്നും ചില അവ്യക്തത ഉണ്ടായിരുന്നതിൽ വ്യക്തത ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കത്ത് കിട്ടിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും സംഭവം പാർട്ടി അന്വേഷിക്കുന്നുണ്ടെന്നും സത്യാവസ്ഥ അറിയട്ടെ എന്നിട്ട് പ്രതികരിക്കാമെന്നും വിഡി സതീശൻ പറഞ്ഞു.
വിജയൻ്റെ കത്ത് ഇതുവരെ വായിച്ചിട്ടില്ലെന്ന് കെ സുധാകരനും പറഞ്ഞു.ഐ സി ബാലകൃഷ്ണനെതിരെ പൊലീസ്,വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നുംപാർട്ടിക്കാര്യം പാർട്ടി അന്വേഷിക്കുമെന്നും കത്തിനെക്കുറിച്ച് പാർട്ടിക്കും എംഎൽഎയ്ക്കും ആശങ്കയില്ല, നേരത്തെ സംസാരിച്ച് ഒതുക്കിയ വിഷയമാണെന്നും കെ സുധാകരൻ പറഞ്ഞു.
ALSO READ; വയനാട് ഡിസിസി ട്രഷററുടെ മരണം; ഐ സി ബാലകൃഷ്ണനെതിരെ കൊലക്കുറ്റത്തിനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ
അതേസമയം എൻ എം വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ളവരുടെ മൊഴികളെടുക്കാൻ പൊലീസ് വിജിലൻസ് അന്വേഷണ സംഘം.എൻ എം വിജയന്റെ മകൻ വിജേഷിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.ആത്മഹത്യാക്കുറിപ്പ് പൊലീസ് വിശദമായി പരിശോധിക്കുകയാണ്.എൻ ഡി അപ്പച്ചൻ,കെ എൽ പൗലോസ്,ഐസി ബാലകൃഷണൻ,കെ കെ ഗോപിനാഥൻ എന്നിവരുടെ പേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.പോലീസ്,വിജിലൻസ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് വിവാദ വിവരങ്ങളുമായി കത്ത് പുറത്ത് വന്നത്.ഇതോടെ പോലീസ് വീണ്ടും കുടുംബാംഗങ്ങളുടെ മൊഴിയെടുത്തിരുന്നു.
അതിനിടെ ട്രഷററുടെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണനെതിരെ കൊലക്കുറ്റത്തിനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ.ഇരട്ടക്കൊലപാതകമാണ് വയനാട്ടിൽ നടന്നതെന്നുംപരാതി പരിശോധിക്കാതിരുന്നത് കോഴപ്പണത്തിൽ വി ഡി സതീശനും കെ സുധാകരനും പങ്കുള്ളതുകൊണ്ടാണെന്നും ഡിവൈഎഫ്ഐ വിമർശിച്ചു.ഐസി ബാലകൃഷ്ണനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും പങ്കെടുപ്പിച്ചാൽ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തിറങ്ങുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി.സാമ്പത്തിക ഇടപാട് സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here