വയനാട് കടുവയുടെ ആക്രമണം; കടുവയെ പിടിക്കാനുള്ള ദൗത്യം ഒരാഴ്ച പിന്നിട്ടു

വയനാട്‌ വാകേരിയിലെ കടുവാ ദൗത്യം ഒരാഴ്ച പിന്നിട്ടു.പ്രജീഷിനെ ആക്രമിച്ചുകൊന്ന കടുവയുടെ സാന്നിദ്ധ്യം പ്രദേശത്ത്‌ സ്ഥിരീകരിച്ചെങ്കിലും പിടികൂടാനായില്ല.കടുവ നിരീക്ഷണത്തിലാണെന്നും സാഹചര്യം ഒത്തുവന്നാൽ വെടിവെക്കുമെന്നും ഉത്തരമേഖല സി സി എഫ്‌ കെ എസ്‌ ദീപ പറഞ്ഞു.മൂന്ന് നൈറ്റ്‌ ക്യാമറകളും ഇന്ന് പ്രദേശത്ത്‌ സ്ഥാപിച്ചു.

Also Read: പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരന്‍ ലളിത് ഝാ: ദില്ലി പൊലീസ്

സർവ്വസന്നാഹത്തോടെ നടന്ന ഏഴാം ദിവസത്തെ തിരച്ചിലും ഫലം കണ്ടില്ല.ക്യമറകളിലൂടെയും കാൽപ്പാടുകൾ പരിശാധിച്ചും കടുവയുടെ സാന്നിദ്ധ്യം വനം വകുപ്പ്‌ പ്രദേശത്ത്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.കുംകിയാനകൾ കൂടല്ലൂർ പ്രദേശത്ത്‌ കേന്ദ്രീകരിച്ചാണ്‌ തിരച്ചിൽ നടത്തുന്നത്‌.ഇതിനിടെ കൂടല്ലൂരില്‍ നിന്ന് 5 കി.മീ. അകലെ ഞാറ്റാടി സാബുവിന്റെ വീടിന്റെ മുറ്റത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.സമീപത്തെ വയലിലും കാൽപ്പാടുകളുണ്ട്‌.ഇത്‌ നരഭോജിക്കടുവയുടെതാണോ എന്നത്‌ സ്ഥിരീകരിച്ചിട്ടില്ല. ഏതുവിധേനയും കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉത്തരമേഖല സി സി എഫ്‌ കെ എസ്‌ ദീപ പറഞ്ഞു.

Also Read: തീരുമാനിച്ച കാര്യങ്ങൾ ചെയ്തു കാണിക്കുന്നതാണ് ഈ സർക്കാരിന്റെ രീതി: മുഖ്യമന്ത്രി

വനം വകുപ്പ്‌ സ്ഥാപിച്ച ലൈവ്‌ ക്യാമറകളിലുൾപ്പെടെ കടുവയുടെ ദൃശ്യങ്ങളുണ്ട്‌.എന്നാൽ പിന്തുടർന്ന് വെടിവെക്കാനുള്ള സാഹചര്യമുണ്ടായില്ല. നൂറോളം വനപാലകർ പ്രദേശത്ത്‌ ക്യാമ്പ്‌ ചെയ്യുകയാണ്‌.ഡോ അരുൺ സക്കറിയ ഉൾപ്പെടെയുള്ള വിദഗ്ദ സംഘമാണ്‌ ദൗത്യം ഏകോപിപ്പിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News