വയനാട്ടിലെ അമരക്കുനിയിൽ വളർത്തുമൃഗ വേട്ട തുടർന്ന് നാട്ടിലിറങ്ങിയ കടുവ. കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾക്കിടെ വീണ്ടും വളർത്തുമൃഗത്തെ കടുവ ആക്രമിച്ച് കൊന്നു. പുൽപ്പള്ളി ആടികൊല്ലി ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്‍റെ ആടിനെയാണ് കൊന്നത്. വീട്ടുകാർ ബഹളം വച്ചതോടെ ആടിനെ ഉപേക്ഷിച്ച് കടുവ ഓടി രക്ഷപ്പെട്ടു. ഇന്നലെ കടുവയെ കണ്ട സ്ഥലത്ത് നിന്ന് ഒന്നരകിലോമീറ്ററോളം അകലെയാണിത്.
അതിനിടെ, കടുവയെ ഒരു കാപ്പി തോട്ടത്തിൽ കണ്ടെത്തിയെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ അറിയിച്ചു. എന്നാൽ കാപ്പിത്തോട്ടത്തിൽ വെച്ച് മയക്കുവെടി വെക്കുന്നതും കടുവയെ കീഴ്പ്പെടുത്തുന്നതും ദുഷ്കരമാണ്. തുറസ്സായ സ്ഥലത്തേക്ക് മാറ്റി മയക്കുവെടിക്കാനാണ് ശ്രമം നടത്തുന്നത്. ഇന്ന് തന്നെ കടുവയെ പിടികൂടാൻ ആകുമെന്ന് ഡിഎഫ്ഒ പറഞ്ഞു.
ALSO READ; തീർത്ഥാടക ലക്ഷങ്ങൾക്കൊപ്പം ശബരിമലയും ഒരുങ്ങി; പൊന്നമ്പലമേട്ടിൽ ഇന്ന് മകര ജ്യോതി തെളിയും
കഴിഞ്ഞ ദിവസം തൂപ്രയിലേക്ക് നീങ്ങിയ കടുവ അവിടെയും ഒരു ആടിനെ കൂടി കടിച്ചു കൊന്നിരുന്നു. ഡ്രോൺ തെർമൽ ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞതോടെ ഇവിടെ സാന്നിധ്യം ഉറപ്പിച്ചു. പിടികൂടാനായി സ്ഥാപിച്ച കൂടിന് സമീപം കടുവ എത്തിയെങ്കിലും കേബിളിൽ തട്ടി കൂട് അടഞ്ഞുപോയതിനാൽ കടുവ കൂട്ടിലായില്ല. കടുവയുടെ സാന്നിധ്യത്തെ തുടർന്ന് വയനാട് അമരക്കുനി മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മയക്കുവെടിവിദഗ്ധനായ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍നിന്നുള്ള ആര്‍ആര്‍ടി സംഘമാണ് കടുവയെ ട്രാക്ക് ചെയ്യുന്നച്. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമന്‍ സ്ഥലത്ത് ക്യാമ്പുചെയ്താണ് ദൗത്യം ഏകോപിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here