വയനാട് ഉരുൾപൊട്ടലിൽ ദില്ലിയിൽനിന്നുള്ള ഡോക്ടർ ദമ്പതികളെ കാണാതായി

doctor_couple

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിന് പിന്നാലെ ദില്ലിയിൽനിന്നുള്ള ഡോക്ടർ ദമ്പതികളെ കാണാതായി. ഡോ. ബിഷ്നു ചിനാര, ഭാര്യ സ്വാദീൻ പാണ്ഡ എന്നിവരെയാണ് കാണാതായത്. വയനാട് സന്ദർശിക്കാനായി കഴിഞ്ഞ ദിവസമാണ് ഇരുവരും എത്തിയത്. ഇവർ താമസിച്ചിരുന്ന റിസോർട്ടും ഉരുൾപൊട്ടലിൽ തകർന്നു. ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കഴിഞ്ഞ അർദ്ധരാത്രിയോടെ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നിവിടങ്ങളിലാണ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. അപകടത്തിൽ ഇതുവരെ 67 മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ദുരന്തസ്ഥലത്തുനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചാലിയാറില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി.

Also Read- സഹജീവിയുടെ ജീവനുവേണ്ടി കുത്തിയൊലിച്ച് ഒഴുകുന്ന പുഴയും കടന്നെത്തി; ഒടുവില്‍ മണിക്കൂറുകളോളം ചെളിയില്‍ പുതഞ്ഞുകിടന്നയാള്‍ക്ക് പുതുജീവന്‍

ദുരന്തത്തില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത് നൂറിലധികം പേരാണ്. നിരവധി ആളുകളാണ് മണ്ണിനടിയില്‍ കിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. സൈന്യത്തിന്‍റെയും ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനയുടെയും മറ്റ് സർക്കാർ സംവിധാനങ്ങളുടെയും ഏകോപനത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് മണ്ണിനടിയിലെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താൻ വിദഗ്ദരായ മായ, മർഫി എന്നീ നായകളെയും വയനാട്ടിലേക്ക് എത്തിക്കുന്നുണ്ട്. പോലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താനും മുഖ്യമന്ത്രി നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News