‘സംസ്ഥാനം അതീവ ദുഃഖത്തില്‍, വിഷമിച്ചിരിക്കരുത്’; നമുക്ക് അതിജീവിക്കണമെന്ന് മുഖ്യമന്ത്രി; സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം

PINARAYI VIJAYAN

സ്വാതന്ത്ര്യ ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി. വയനാട് ദുരന്ത പശ്ചാതലത്തിൽ അതീവ ദുഃഖത്തോടെയാണ് ആഘോഷമെന്നും അതിജീവനത്തിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാകണം ഇത്തവണത്തെ സ്വാതന്ത്ര്യദിന സന്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം മാത്രമല്ല ഇന്ത്യയാകെ ദുഃഖത്തിലാഴ്ന്ന ഘട്ടമാണിത്. പല രാജ്യങ്ങളിലും ജനാധിപത്യം അക്രമിക്കപ്പെട്ട സാഹചര്യങ്ങൾ പല ആവർത്തി ഉണ്ടായിട്ടുണ്ട്.എന്നാൽ നമ്മുടെ ജനാധിപത്യം വെല്ലുവിളികൾ നേരിട്ടുള്ള ഘട്ടങ്ങളിൽ ഇന്ത്യ ജനത ഒന്നാകെ ജാഗരൂപരായി നിലകൊണ്ടു. അതിൽ നമുക്ക് അഭിമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യം, ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി; രാജ്യത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി

അത്തരം ഇടപെടലുകൾ തുടർന്നും ഉണ്ടാകുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം ഓരോ ഇന്ത്യക്കാരനുമുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് സ്വാതന്ത്ര്യദിനം. അന്ധകാരത്തെ തിരിച്ചുകൊണ്ടുവരാൻ ജാതീയതിയും വർഗീയതയും ആയുധമാക്കി ചിലർ ശ്രമിക്കുന്നു. ഇത് മതനിരപേക്ഷതയെ പോലും അപകടത്തിൽ ആക്കുകയാണെന്നും ഇതിനെ എങ്ങനെ ഫലപ്രദമായി മറികടക്കാം എന്നത് ഈ ഘട്ടത്തിൽ പ്രത്യേകമായി വിലയിരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പൊതുവായ മുന്നറിയിപ്പുകളല്ല കൃത്യമായ പ്രവചനങ്ങൾ ആണ് ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുക എന്നത് ലോകത്ത് ആകെയുള്ള പല അനുഭവങ്ങളും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തും ആ നിലയിലേക്ക് ഉയരാൻ വേണ്ട ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, ഭരണനിർവഹണം, ക്രമസമാധാനം സാമൂഹ്യ സുരക്ഷിതത്വം തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ന് രാജ്യത്തിന്റെ മുൻപന്തിയിലാണ് കേരളം. കേരളീയർക്കാതെ ഇത് അഭിമാനം പകരുന്ന വസ്തുതയാണ്. ഐക്യരാഷ്ട്രസഭയുടെയും നീതി ആയോഗിന്റെയും സുസ്ഥിരവികസനങ്ങൾ കൈവരിക്കുന്നതിൽ മുൻപന്തിയിലാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതൽ പിഎസ്സി നിയമങ്ങൾ നടത്തുന്ന സംസ്ഥാനമാണ് കേരളമാണെന്നും ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത ഏക സംസ്ഥാനമായി കേരളം മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: മാറുന്ന ഇന്ത്യയില്‍, പാരതന്ത്ര്യത്തിന്റെ നീണ്ട നാളുകളിലേക്ക് വലിച്ചിഴക്കപ്പെട്ട രാജ്യത്തിന്റെ 78 സ്വതന്ത്ര വര്‍ഷങ്ങള്‍…

ദുരിതത്തിൽപെട്ടവരുടെ കണ്ണീര് തുടച്ചുകൊണ്ട് അവരെ കൈപിടിച്ചുയർക്കുകയും നാടിന്റെ ഭാവിക്ക് അനുയോജ്യവും പുതിയ തലമുറ ആഗ്രഹിക്കുന്നതുമായ പദ്ധതികൾ നടപ്പാക്കുകയും വേണം. ഈ നിലയ്ക്കുള്ള സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വപൂർണ്ണമായ ഇടപെടലാണ് വയനാട്ടിൽ കണ്ടത്. കേരളത്തിലുള്ളവർ മാത്രമല്ല കേരളത്തിന് പുറത്തുള്ള മറ്റു സംസ്ഥാനങ്ങൾ വരെയും ഈ ദുരന്ത ഘട്ടത്തിൽ നമ്മെ സഹായിച്ചു. എല്ലാവരും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഐക്യത്തെ ഊട്ടിയുറപ്പിച്ച് നവകേരള നിർമിതിയിൽ തുടന്നും മുന്നേറാൻ കഴിയണം. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു- മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News