വയനാട് ദുരന്തം; ക്യാമ്പില്‍ മനശ്ശാസ്ത്ര പിന്തുണയുമായി കോഴിക്കോടുനിന്ന് സൈക്കോ സോഷ്യല്‍ കൗണ്‍സര്‍മാര്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മനശ്ശാസ്ത്ര പിന്‍തുണ നല്‍കുന്നതിനായി കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 17 സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാര്‍ ക്യാമ്പുകളില്‍ എത്തി. വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ വിവിധ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന സൈകോ സോഷ്യല്‍ കൗണ്‍സര്‍മാരുടെ സംഘമാണ് പുറപ്പെട്ടത്. പുനരധിവാസം സാധ്യമാകുന്നതു വരെ വിവിധ ജില്ലകളില്‍ നിന്നുള്ള കൗണ്‍സലര്‍മാരുടെ സേവനം ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉറപ്പു വരുത്തുന്നതിന്റെ ഭഗമാണ് ജില്ലയില്‍ നിന്നുള്ള ആദ്യ സംഘം പോയത്.

Also Read; മണിപ്പൂരില്‍ ബിജെപിയിലേക്ക് കൂറുമാറിയ മുന്‍ എംഎല്‍എയുടെ വീടിനു നേരെ ബോംബേറ്; ഭാര്യ കൊല്ലപ്പെട്ടു

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കൗണ്‍സലര്‍മാരായ എ കെ സുനിഷ (അവിടനല്ലൂര്‍), സി അവിന (ബേപ്പൂര്‍), കെ സുധിന (മീഞ്ചന്ത), സബിന (ഇരിങ്ങല്ലൂര്‍), സി എം അഷിക ദാസ് (പൂവമ്പായി), പി ആര്യ (ബാലുശ്ശേരി), പി ലഷിത (ബാലുശ്ശേരി), എ സന്ധ്യ (കോക്കല്ലൂര്‍), ടി രതി (നടുവണ്ണൂര്‍), പി പി സോണി (ആവളകുട്ടോത്ത്), വി ജെനി (പയ്യോളി), പി ജിഷ (വന്‍മുഖം), എന്‍ ഡി ജ്യോത്സ്‌ന(കൊയിലാണ്ടി), എന്‍ കെ രമ്യ (കൊയിലാണ്ടി),വി ജെ നീതുനാഥ് (മണിയൂര്‍), എ വി ഷിബിന (മേമുണ്ട) എന്നിവരാണ് സംഘത്തിലുള്ളത്.

Also Read; സൗദിയിലെ അൽ ബാഹക്ക് സമീപം വാഹനാപകടം ; മരിച്ച നാലുപേരിൽ ഒരാൾ മലയാളി

14 ക്യാമ്പുകളിലാണ് ഇവരുടെ സേവനം ആവശ്യമായി വരുന്നത്. 642 കുടുംബങ്ങളിലെ 1,855 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഇവരില്‍ 704 പുരുഷന്‍മാരും 700 സ്ത്രീകളും 451 കുട്ടികളുമാണുള്ളത്.

ഫോണ്‍: സുനിഷ – 9847123444

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News