വയനാട് ദുരന്ത മേഖലയിലെ വായ്പകൾ എഴുതി തള്ളാൻ തീരുമാനിച്ച് സംസ്ഥാന കാർഷിക ഗ്രാമ വികസനബാങ്ക്. 52 ഓളം കുടുംബങ്ങൾ ദുരന്ത മേഖലയിൽ വായ്പയെടുത്തിട്ടുണ്ട്. ഒരു കോടി രൂപയോളം വായ്പയായി നൽകിയിട്ടുണ്ട് ഇത് മുഴുവൻ എഴുതി തള്ളാൻ തീരുമാനിച്ചതായി പ്രസിഡന്റ് സി.കെ ഷാജി മോഹൻ അറിയിച്ചു.
വൈത്തിരി ബ്രാഞ്ചിൽ നിന്നാണ് വായ്പകൾ എടുത്തിട്ടുള്ളത്. 42 കാർഷിക വായ്പ, 21 ഹൗസിംഗ് വായ്പ , ഒരു കാർഷികേതര വായ്പ എന്നിവയാണ് എഴുതി തള്ളുന്നത്. വായ്പ എടുത്തവരുടെ രേഖകൾ ഉടൻ കൈമാറുമെന്നും, ദുരന്തത്തിൽ പെട്ടവർക്ക് മറ്റെന്തങ്കിലും സഹായങ്ങൾ ചെയ്യാൻ ബാങ്ക് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബാങ്ക് കർഷകരുടെ കൂടെയാണ്. സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഉടൻ നടപടികൾ ആരംഭിക്കും. ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കി രേഖകൾ കൈമാറുമെന്നും പ്രസിഡന്റ് സി.കെ ഷാജി മോഹൻ അറിയിച്ചു.
Also Read: ഓണാഘോഷം; ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കി കേരളാ മാരീടൈം ബോർഡ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here