വയനാട് അർബൻ ബാങ്ക് നിയമനത്തിൽ അഴിമതിയുണ്ടെന്ന് കണ്ടെത്തിയാൽ കർശനം നടപടി എന്ന സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. സഹകരണ രജിസ്ട്രാറും പൊലീസും ഉയർന്നുവന്ന ആരോപണം അന്വേഷിക്കുന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവിന്റെ ആത്മഹത്യയെ തുടർന്ന് അഴിമതി ആരോപണങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്.മുൻപും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ; വയനാട് ഡിസിസി ട്രഷററുടേയും മകൻ്റേയും മരണം; വിശദാന്വേഷണത്തിന് ഉത്തരമേഖല ഡിഐജിയുടെ നിർദ്ദേശം
അതേസമയം വയനാട് ഡിസിസി ട്രഷററുടേയും മകന്റേയും മരണത്തിൽ വിശദാന്വേഷണത്തിന് ഉത്തരമേഖല ഡി ഐ ജി നിർദ്ദേശം നൽകി.പണമിടപാട് സംബന്ധിച്ചും ആത്മഹത്യക്ക് പ്രേരകമായ എല്ലാ സാഹചര്യങ്ങളും പരിശോധിക്കണം.തെളിവുകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാനും നിർദ്ദേശം ഡിഐജി നിർദ്ദേശം നൽകി.
ഡി ഐ ജി രാജ്പാൽ മീണയുടേതാണ് നിർദ്ദേശം.സംഭവം സംബന്ധിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് വിശദാന്വേഷണത്തിന്
ഉത്തരവ്.ബത്തേരി ഡി വൈ എസ്പിയാണ് കേസ് അന്വേഷിക്കുന്നത്.പ്രത്യേക അന്വേഷണ സംഘത്തിൽ 7 പേരുണ്ടാവും.ഡി സി സി ട്രഷറർ എൻ എം വിജയന്റേയും മകന്റേയും മരണത്തിൽ പണമിടപാട് പോലീസ് അന്വേഷിക്കും.കൂടുതൽ പേരെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതിയുമായി ആത്മഹത്യക്ക് ബന്ധമുണ്ടെന്ന ആരോപണത്തിലാണ് പരിശോധന നടക്കുക.സംഭവത്തിൽ ഐ സി ബാലകൃഷ്ണനനെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു.
ENGLISH NEWS SUMMARY: Cooperation Department Minister VN Vasavan said strict action will be taken if corruption is found in Wayanad Urban Bank appointment. He said that the cooperative registrar and the police are investigating the allegations.After the suicide of the Congress leader, allegations of corruption have been raised. He also stated that strong action has been taken based on the previous reports.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here