വയനാട്‌ അർബൻ ബാങ്ക്‌ അഴിമതി; ഇന്ന് കൂടുതൽ മൊഴിയെടുക്കും

വയനാട്‌ അർബൻ ബാങ്ക്‌ അഴിമതിയിൽ പൊലീസ്‌ ഇന്ന് കൂടുതൽ മൊഴിയെടുക്കും. ഡി സി സി ട്രഷറർ എൻ എം വിജയന്റേയും മകന്റേയും മരണത്തിന്‌ കാരണമായ സാമ്പത്തിക ഇടപാടിൽ കൂടുതൽ തെളിവുകൾ പൊലീസിന്‌ ലഭിച്ചിട്ടിട്ടുണ്ട്‌. ബാങ്ക്‌ അക്കൗണ്ടുകൾ സംബന്ധിച്ചും പരിശോധന തുടരുകയാണ്‌. ജില്ലാ പൊലീസ്‌ മേധാവിക്ക്‌ ബാങ്ക്‌ നിയമന പണമിടപാടിൽ പരാതി നൽകിയ അപ്പോഴത്ത്‌ പത്രോസിന്റെ മൊഴിയും പൊലീസ്‌ രേഖപ്പെടുത്തും. കൂടുതൽ പരാതികളുണ്ടാവുമെന്ന വിവരവുമുണ്ട്‌. മരണം സംബന്ധിച്ച കേസിൽ ഫോൺ വിവരങ്ങൾ പൊലീസിന്‌ ലഭിച്ചു തുടങ്ങി. ഇതിൽ സംഭാഷണ റെക്കോർഡുകളില്ല.

also read: ജയചന്ദ്രന്‍നായരുടെ വിയോഗം മാധ്യമമേഖലയ്ക്കും സാഹിത്യ, സിനിമാ ലോകത്തിനും വലിയ നഷ്ടമാണെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍
പല നേതാക്കളുമായും മരണത്തിന്‌ മുൻപുള്ള ദിവസങ്ങളിൽ സംസാരിച്ചിട്ടുണ്ട്‌. സാമ്പത്തിക ബാധ്യത തീർക്കാൻ സ്ഥലം വിറ്റിരുന്നതായും പലരോടും വായ്പ വാങ്ങിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്‌. ഇതുസംബന്ധിച്ച മൊഴികളും പൊലീസിന്‌ ലഭിച്ചു. പണം തിരികെ ലഭിക്കാനുള്ളവർ എൻ എം വിജയനുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ജനുവരി 13ന്‌ എല്ലാ ബാധ്യതയും തീർക്കുമെന്നും അദ്ദേഹം പലരോടായി വാഗ്ദാനം നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News