‘ആദ്യം ഉരുൾപൊട്ടിയപ്പോൾ തന്നെ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തി’: പ്രദേശവാസിയായ ഷെഹർബാൻ

shahrban_wayabnad_victim

കൽപ്പറ്റ: ആദ്യം ഉരുൾപൊട്ടിയപ്പോൾ തന്നെ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയെന്ന് ചൂരൽമല ദുരന്തബാധിതയായി ക്യാംപിൽ കഴിയുന്ന ഹരിതകർമസേനാംഗം കൂടിയായ ഷഹർബാൻ. കൈരളി ന്യൂസിനോട് സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം പറഞ്ഞത്. ബന്ധു വിളിച്ചപ്പോഴാണ് ഉരുൾപൊട്ടൽ വിവരം അറിഞ്ഞത്. അടുക്കളഭാഗം തുറന്നപ്പോഴേക്കും വെള്ളം അകത്തേക്കു കയറുകയായിരുന്നുവെന്നും ഷഹർബാൻ പറഞ്ഞു.

പെട്ടെന്ന് തന്നെ വീട്ടിൽ ഉള്ളവരെയെല്ലാം വിളിച്ച് അവിടെന്ന് ഓടുകയായിരുന്നു. അതിനിടെ രേഖകളോ സർട്ടിഫിക്കറ്റുകളോ ഒന്നും എടുക്കാൻ നിന്നില്ല. മുകളിലേക്ക് കയറിയപ്പോൾ ആ വാർഡിലുള്ള പത്തിരുപത്തിയഞ്ച് വീട്ടുകാർ എന്ത് ചെയ്യണമെന്ന് അറിയാതെ സമീപത്തെ പാലത്തിന് സമീപം പകച്ചുനിൽക്കുന്നതാണ് കണ്ടത്. അതിൽ ഉറ്റവരെ നഷ്ടമായവരുമൊക്കെ ഉണ്ട്. മിക്കവരും ചെളിയിൽ കുളിച്ചനിലയിലായിരുന്നു. അവരെ രക്ഷിക്കാനാണ് പിന്നെ ശ്രമിച്ചത്. അങ്ങനെ അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് കുളിക്കാൻ സൌകര്യം നൽകുകയും, വസ്ത്രവും ചായയും ഉണ്ടാക്കി നൽകിയെന്ന് ഷഹർബാൻ പറഞ്ഞു.

Also Read- ‘രാത്രിയില്‍ വലിയ ശബ്ദം, കട്ടിലുള്‍പ്പെടെ കുലുങ്ങി, കണ്‍മുന്നില്‍ വീടുകളും അയല്‍ക്കാരും വെള്ളത്തില്‍ ഒലിച്ചുപോയി’; സരോജിനിയമ്മയുടെ നടുക്കുന്ന വാക്കുകള്‍

ആദ്യം ദിവസം തന്നെ ക്യാപിൽ വന്ന താൻ മനസ് മരവിച്ച അവസ്ഥയിലാണെന്ന് ഷഹർബാൻ പറഞ്ഞു. തനിക്കൊപ്പമുള്ള നാൽപ്പതിലേറെ ഹരിതകർമ്മസേനക്കാർ ക്യാംപിൽ സജീവമാണ്. അവർക്കൊപ്പം ചേരണമെന്നുണ്ട്. എന്നാൽ ഒന്നും ചെയ്യാനാകാത്തവിധം മനസ് മരവിച്ച നിലയിലാണ്. ഹരിതകർമ്മസേനാംഗമായതുകൊണ്ടുതന്നെ വാർഡിലെ എല്ലാ വീട്ടുകാരുമായും നല്ല ബന്ധത്തിലാണെന്നും എന്നാൽ അവരിൽ മിക്കവരെയും നഷ്ടപ്പെട്ടതായും ഷഹർബാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News