വയനാട് വാകേരി മൂടക്കൊല്ലിയിൽ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവക്കായി വീണ്ടും കൂടുകൾ സ്ഥാപിച്ചു.മൂടക്കൊല്ലിയിലെ പന്നി ഫാമിന്റെ സമീപത്താണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. കടുവയുടെ സാന്നിദ്ധ്യമുള്ള സ്ഥലത്തെ സി സി ടിവിയിൽ കടുവയുടെ ദൃശ്യം പതിഞിരുന്നു.
Also read:ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ്; കഴിഞ്ഞവര്‍ഷം നഷ്ടമായത് 201 കോടി രൂപ
മൂടക്കൊല്ലി സ്വദേശികളായ ശ്രീജിത്ത്, ശ്രീനേഷ് എന്നിവരുടേതാണ് ഫാം. രണ്ടുതവണകളായി ഇതേ ഫാമിലെ 26 പന്നികളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.വനംവകുപ്പിന്റെ ഡാറ്റാബേസിലുൾപ്പെട്ട ഡബ്ലിയു എൽ 39 എന്ന പെൺകടുവയാണ് പ്രദേശത്ത്
ഇറങ്ങുന്നതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.കൂടുതൽ കൂടുകൾ സ്ഥാപിച്ച് കടുവയെ പിടികൂടാനാണ് വനം വകുപ്പ് ശ്രമം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here